ഇടിവിനുശേഷം സ്വര്‍ണവില കുതിക്കുന്നു; ഇന്ന് 400 രൂപ കൂടി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 1 ഓഗസ്റ്റ് 2024 (12:09 IST)
വന്‍ ഇടിവിനുശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. ഇന്ന് പവന് 400 രൂപ കൂടിയിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 51,600 രൂപയാണ്. കഴിഞ്ഞ ദിവസം സ്വര്‍ണത്തിന് 640 രൂപ വര്‍ധിച്ചിരുന്നു. ഇതോടെ സ്വര്‍ണവില 51000 ത്തിന് മുകളിലെത്തിയിരുന്നു. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,450 രൂപയാണ് വില.

ബജറ്റ് അവതരണത്തിന് പിന്നാലെ സ്വര്‍ണവില കുത്തനെ കുറയുകയായിരുന്നു. ബജറ്റവതരണത്തിന്റെ അന്ന് രാവിലെ പവന് 200 രൂപയും ഉച്ചയ്ക്ക് ശേഷം 2000 രൂപയും കുറഞ്ഞിരുന്നു. സ്വര്‍ണം വെള്ളി എന്നിവയുടെ ഇറക്കുമതി ചുങ്കം കുറച്ചതോടെ വില ഇടിഞ്ഞത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :