കുതിച്ചുയര്‍ന്ന് സ്വര്‍ണവില; പവന് വീണ്ടും 44,000 കടന്നു

സിആര്‍ രവിചന്ദ്രന്‍| Last Modified ചൊവ്വ, 4 ഏപ്രില്‍ 2023 (12:02 IST)
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 44,000 കടന്നു. ഇന്ന് പവന് 480 രൂപയാണ് വര്‍ധിച്ചത്. ഇതോടെ 44,240 രൂപയായി ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. കൂടാതെ ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5530 രൂപയായി.

കഴിഞ്ഞ മാസം 18നാണ് 44,240 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില റെക്കോര്‍ഡിട്ടത്. കഴിഞ്ഞ മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :