ജിഎന്‍പിസിക്ക് പൂട്ട് വീണേക്കും; ഋഷിരാജ് സിംഗ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി

തിരുവനന്തപുരം, വ്യാഴം, 5 ജൂലൈ 2018 (16:46 IST)

  GNPC facebook group , GNPC , Rishiraj singh , police , ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും , ജിഎന്‍പിസി , ഋഷിരാജ് സിംഗ് ,  ഗ്രൂപ്പ്

പതിനെട്ട് ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫേസ്‌ബുക്ക് കൂട്ടായ്‌മയ്‌ക്കെതിരെ എക്‍സൈസ് കമ്മിഷ്‌ണര്‍ ഋഷിരാജ് സിംഗ് അന്വേഷണത്തിന് നിര്‍ദേശം നല്‍കി.

ജിഎന്‍പിസി ഫേസ്‌ബുക്ക് കൂട്ടായ്‌മ മദ്യാപനത്തെയും ലഹരി ഉപയോഗത്തെയും പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാനാണ് ഋഷിരാജ് സിംഗ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.

അന്വേഷണത്തില്‍ ഫേസ്‌ബുക്ക് ഗ്രൂപ്പിന്റെ പ്രവര്‍ത്തനം മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണെങ്കില്‍ നടപടിയുണ്ടാകും.

അന്വേഷണത്തിന് നിര്‍ദേശം നല്‍കിയ സാഹചര്യത്തില്‍ ഗ്രൂപ്പില്‍ വരുന്ന പോസ്‌റ്റുകളില്‍ എക്‍സൈസ് വകുപ്പ് നിരീക്ഷണം ഏര്‍പ്പെടുത്തി. എന്നാല്‍, ഗ്രൂപ്പ് മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നും ഉത്തരവാദിത്വമുള്ള മദ്യപാനം പിന്തുടരാന്‍ ശീലിപ്പിക്കുക മാത്രമാണ് കൂട്ടായ്‌മയുടെ ലക്ഷ്യമെന്നും ഗ്രൂപ്പ് അഡ്‌മിന്‍ വ്യക്തമാക്കുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പട്ടാപ്പകൽ സ്പായിൽ പെൺ‌വാണിഭം: 15 പേർ പിടിയിൽ

നഗരത്തിലെ പ്രധാന സ്പാ കേന്ദ്രത്തിൽ പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ പെൺ‌വാണിഭ സംഘത്തെ ...

news

പതിനൊന്നുകാരിയെ വീട്ടുവേലക്കാരി കുത്തിക്കൊന്നു; തടയാൻ ശ്രമിച്ച സഹോദരൻ ഗുരുതരാവസ്ഥയിൽ

വീട്ടു വേലക്കാരിയുടെ ക്രൂരതക്കിരയായി 11 കാരി മരിച്ചു. എത്യോപ്യക്കാരിയായ വേലക്കാരി സൌദി ...

news

അഭിമന്യു വധം: യുഎപിഎ ചുമത്താനൊരുങ്ങി പൊലീസ് - ഡിജിപി നിയമോപദേശം തേടി

എറണാകുളം മഹാരാജാസ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് ...

news

അഭിമന്യുവിനെ കൊന്നിട്ടും കലി തീരാത്ത നരാധമന്മാരുടെ നരനായാട്ട്!

എറണാകുളം മഹാരാജാസ് കോളെജിലെ എസ് എഫ് ഐ പ്രവർത്തകനായിരുന്ന അഭിമന്യുവിന്റെ കൊലപാതകത്തിൽ ...

Widgets Magazine