പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 14 മക്കളുള്ള അച്ഛന്‍ അറസ്റ്റില്‍

മംഗലാപുരം| Last Modified ചൊവ്വ, 8 ജൂലൈ 2014 (18:29 IST)
പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ നിരന്തരം പീഡിപ്പിച്ചതിന് നാല്പത്തഞ്ചുകാരന്‍ അറസ്റ്റില്‍. സുറത്കലിനു സമീപം കാട്ടിപ്പള്ളയിലെ മീന്‍കച്ചവടക്കാരനായ ഹമീദാണ് അറസ്റ്റിലായത്. ഇയാള്‍ക്ക് രണ്ട് ഭാര്യമാരും 14 മക്കളുമുണ്ട്.

ഹമീദിന്റെ വീടിനു സമീപത്തുള്ള പെണ്‍കുട്ടിയെയാണ് പീഡിപ്പിച്ചത്. ഹമീദിന്റെ പെരുമാറ്റദൂഷ്യംകാരണം ആ കുടുംബം സ്ഥലം മാറിപ്പോയി. എന്നാല്‍, അവിടെയും ഹമീദെത്തി പീഡിപ്പിച്ചു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :