പ്രേമം നടിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ഉപേക്ഷിച്ചു

ആലുവ| Last Modified വ്യാഴം, 3 ജൂലൈ 2014 (15:20 IST)
വീട്ടുകാരെ ആക്രമിച്ച് വീട്ടിലുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും പിന്നീട് സുഹൃത്തിന്‍റെ വീട്ടില്‍ ഉപേക്ഷിച്ചു പോവുകയും ചെയ്ത യുവാവിനെ കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ആലുവ കീഴ്മാട് പഞ്ചായത്തിലുള്ള ചാലയ്ക്കലിലാണു സംഭവം നടന്നത്. പ്രതിക്കെതിരേ അക്രമത്തിനും തട്ടിക്കൊണ്ടുപോകലിനുമായി ജുവനൈല്‍ ആക്ട് പ്രകാരം കേസെടുത്തു.

ചാലയ്ക്കല്‍ അമ്പലപ്പറമ്പിലുള്ള ആഷിഖ് എന്ന 22 കാരനെയാണു ഇതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷിക്കുന്നത്. പതിനാറുകാരിയായ പെണ്‍കുട്ടിയെയാണു തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുമായി പരിചയത്തിലായ ആഷിഖ് പിന്നീട് പ്രേമം നടിച്ചാണു കുട്ടിയെ തട്ടിക്കൊണ്ടുപോയത്.

ആഷിഖ് സുഹൃത്തുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുട്ടികളുടെ മാതാപിതാക്കളെ ആക്രമിച്ച് മുറിക്കുള്ളില്‍ പൂട്ടിയിട്ട ശേഷമാണ്‌ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇവരുടെ നിലവിളികേട്ട് എത്തിയ അയല്‍ക്കാരാണ്‌ ഇവരെ സ്വതന്ത്രരാക്കിയത്. പിന്നീട് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തു. പൊലീസ് അന്വേഷണം ആരംഭിച്ചെന്നു മനസിലാക്കിയ ആഷിഖ് പിന്നീട് പെണ്‍കുട്ടിയെ സുഹൃത്തിന്‍റെ വീട്ടില്‍ എത്തിച്ച ശേഷം മുങ്ങിയിരിക്കുകയാണ്‌. പൊലീസ് അന്വേഷണം തുടരുകയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :