കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; ആത്മഹത്യ കോടതിക്കു പുറത്ത് ഒത്തു തീര്‍പ്പിനു വഴങ്ങണമെന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തു; ആത്മഹത്യ കോടതിക്കു പുറത്ത് ഒത്തു തീര്‍പ്പിനു വഴങ്ങണമെന്ന സമ്മര്‍ദ്ദത്തെ തുടര്‍ന്ന്

ന്യൂഡല്‍ഹി| JOYS JOY| Last Modified ചൊവ്വ, 21 ജൂണ്‍ 2016 (11:55 IST)
ആണ്‍സുഹൃത്തും കൂട്ടളികളും ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്ത പെണ്‍കുട്ടി ചെയ്തു. കേസുമായി ബന്ധപ്പെട്ട് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പിനു വഴങ്ങാന്‍ പെണ്‍കുട്ടിക്കു മേല്‍ സമ്മര്‍ദ്ദം ഉണ്ടായിരുന്നു. ഇതാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് പെണ്‍കുട്ടി ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ബലാത്സംഗക്കേസിലെ പ്രതികള്‍ ഇപ്പോള്‍ ജുഡിഷ്യല്‍ കസ്റ്റഡിയിലാണ്.

കഴിഞ്ഞ മാസമായിരുന്നു 22 കാരിയായ പെണ്‍കുട്ടിയെ 24കാരനായ ആണ്‍സുഹൃത്തും കൂട്ടാളികളും ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ ഹര്‍ഷ് വിഹാറിലെ വീട്ടിലെ തിങ്കളാഴ്ച രാവിലെ ആയിരുന്നു പെണ്‍കുട്ടിയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച രാവിലെ എട്ടുമണിയോടെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെ മുറിയില്‍ കണ്ടെത്തിയത്.

പെണ്‍കുട്ടിക്ക് വിവാഹവാഗ്‌ദാനം നല്കിയതിനു ശേഷമായിരുന്നു 24കാരനായ യുവാവും കൂട്ടുകാരനും ചേര്‍ന്ന് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. പൊലീസ് അറസ്റ്റ് ചെയ്ത പ്രതികള്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആണ്. ബലാത്സംഗത്തിന് ഇരയായതിനു ശേഷം പെണ്‍കുട്ടിയെ കൌണ്‍സിലിംഗിനു വിധേയമാക്കിയിരുന്നെങ്കിലും വിഷാദയായിരുന്നെന്ന് പെണ്‍കുട്ടിയുടെ കുടുംബം പൊലീസിനോടു പറഞ്ഞു. കോടതിക്കു പുറത്ത് ഒത്തു തീര്‍പ്പിനു വഴങ്ങാന്‍ പെണ്‍കുട്ടിയെ യുവാവിന്റെ കുടുംബം നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, പെണ്‍കുട്ടി ഇത് ആഗ്രഹിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ട്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :