രണ്ട് പെണ്‍കുട്ടികള്‍ പാര്‍ട്ടി ഓഫീസില്‍ കയറി പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവന്ന ആരോപണം സാമാന്യ ബുദ്ധിക്ക് നിരക്കാത്തത്: സതീശന്‍

സി.പി.എം. വാദം സാമാന്യ ബുദ്ധിക്ക് നിരക്കാത്തത്

 രണ്ട് ദളിത് യുവതികള്‍ , വിഡി സതീശന്‍ , പിണറായി വിജയന്‍ , സി.പി.എം
തിരുവനന്തപുരം| jibin| Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (16:01 IST)
കുട്ടിമാക്കൂലിലെ സിപിഎം ഓഫീസില്‍ കയറി രണ്ട് ദളിത് യുവതികള്‍ പ്രവര്‍ത്തകരെ മര്‍ദ്ദിച്ചുവന്ന ആരോപണം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്ന് വിഡി സതീശന്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വാഗ്ദാനം ചെയ്ത തുല്യനീതിയുടെ ലംഘനമാണ്. ഇടതുപക്ഷ സഹയാത്രികരായ സാംസ്കാരിക നായകരുടെ ഈ വിഷയത്തിലെ മൗനം കുറ്റകരമാണെന്നും സതീശന്‍ ഫേസ്‌ബുക്കില്‍ വ്യക്തമാക്കി.

വിഡി സതീശന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

മുഖ്യമന്ത്രിയുടെ നാട്ടിൽ 2 ദളിത് പെൺകുട്ടികൾക്ക് ഉണ്ടായിട്ടുള്ള ദുരവസ്ഥ കേരളത്തെയാകെ ലജ്ജിപ്പിക്കുന്നതാണ്. സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ കുട്ടിമാക്കൂലിൽ രണ്ടു പെൺക്കുട്ടികൾ സി.പി.എം. ഓഫീസിൽ കയറി ബ്രാഞ്ച് കമ്മിറ്റിയംഗത്തെ മർദ്ദിച്ച് അവശനാക്കിയെന്ന സി.പി.എം. വാദം സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണ്.

ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചത് ചോദ്യം ചെയ്ത അവരെ കള്ളക്കേസുണ്ടാക്കി ജയിലിലേക്ക് അയച്ചത് സ്ത്രീകളോടും ദളിതരോടുമുള്ള സി.പി.എമ്മിന്റെ ഇരട്ടത്താപ്പ് തുറന്നു കാട്ടുന്നതാണ്. അവരുടെ ഒന്നര വയസുള്ള പെൺകുട്ടിക്കും ജയിലിൽ കഴിയേണ്ടി വരുന്നുവെന്നത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്നമാണ് ഉയർത്തുന്നത്. ഇത് കാടത്തമാണ്.

മുഖ്യമന്ത്രി വാഗ്ദാനം ചെയ്ത തുല്യനീതിയുടെ ലംഘനമാണ്. ഇടതുപക്ഷ സഹയാത്രികരായ സാംസ്കാരിക നായകരുടെ ഈ വിഷയത്തിലെ മൗനം കുറ്റകരമാണ്. കേരളം രാഷ്ട്രീയ ഫാസിസത്തിന്റെ പിടിയിലമരുന്നതിന്റെ സൂചനകളാണ് ഇത്. ഇതിനെ മുളയിലെ നുള്ളണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :