ജഗദീഷ് നീചനും അന്തസ്സില്ലാത്തവനും; സംസ്കാരശൂന്യനായ അദ്ദേഹത്തിനെതിരെ മത്സരിക്കേണ്ടി വന്ന ഗതികേട് മാത്രമേ ഉള്ളുവെന്ന് ഗണേഷ്

ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന മണ്ഡലമാണ് പത്തനാപുരം. മൂന്ന് സ്ഥാനാർത്ഥികളും താരങ്ങളായതുകൊണ്ട് തന്നെ വാർത്തകളിൽ നിറഞ്ഞ് നിൽക്കാനും പത്തനാപുരത്തിന് സാധിച്ചു. വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ ഗണേഷ് വ

പത്തനാപുരം| aparna shaji| Last Modified ശനി, 21 മെയ് 2016 (14:15 IST)
ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടന്ന മണ്ഡലമാണ് പത്തനാപുരം. മൂന്ന് സ്ഥാനാർത്ഥികളും താരങ്ങളായതുകൊണ്ട് തന്നെ വാർത്തകളിൽ നിറഞ്ഞ് നിൽക്കാനും പത്തനാപുരത്തിന് സാധിച്ചു. വ്യക്തമായ ഭൂരിപക്ഷത്തോട് കൂടി എൽ ഡി എഫ് സ്ഥാനാർത്ഥിയും നടനുമായ ഗണേഷ് വിജയം കൈവരിച്ചു. എന്നാൽ ജയത്തിനു ശേഷവും എതിർ സ്ഥാനാർത്ഥിയും നടനുമായ ജഗദീഷിനെതിരെ വിമർശനവുമായി ഗണേഷ് രംഗത്ത്.

ജഗദീഷ് നീചനും മ്ലേശ്ചമായ ഭാഷയിൽ സംസാരിക്കുന്നവനുമാണ്. ഒരു സ്ഥാനാർത്ഥിയും ഉപയോഗിക്കാത്ത വാക്കുകളാണ് ജഗദീഷ് ഉപയോഗിക്കുന്നത്. സംസ്കാരശൂന്യമായാണ് തനിയ്ക്കെതിരെ പ്രചരണം നടത്തിയത്. ഈ വിജയം നന്മയുടെ ജയമാണ്. അഴിമതിക്കെതിരെയുള്ള ജയമാണിത് എന്നും ഗണേഷ് പറഞ്ഞു.

കേരളത്തിലെ അഴിമതിക്കാര മന്ത്രിമാർക്കെതിരെ നിയമസഭയിൽ പ്രസംഗിച്ചതിനാണ് തനിയ്ക്ക് യു ഡി എഫിൽ നിന്നും വിടേണ്ടി വന്നത്. എല്ലാ അഗ്നിപരീക്ഷണങ്ങളേയും അതിജീവിച്ച് മടങ്ങി വന്ന എനിയ്ക്ക് ജനവും ദൈവവും അവസരം തന്നു. കഴിഞ്ഞ മൂന്ന് തവണയും തനിക്കെതിരെ മത്സരിച്ചത് ഇടതുപക്ഷത്തിന്റെ ശക്തരായ, അന്തസുള്ള നേതാക്കന്‍മാരായിരുന്നു. അവരാരും എനിയ്ക്കെതിരെ മോശം പരാമർശം നടത്തിയില്ല. എന്നാൽ ഇത്തവണ നീചനായ ഒരാളോട് മത്സരിക്കേണ്ടി വന്ന വേദന മാത്രമേ തനിയ്ക്കുള്ളു. ഇത്ര സംസ്കാര ശൂന്യനായ ഒരാളോട് മത്സരിക്കേണ്ടി വന്ന ഗതികേട് മറ്റാർക്കും ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :