സൈഡ് കൊടുക്കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതികരണവുമായി ഗണേഷ് രംഗത്ത്

സൈഡ് കൊടുക്കാത്തതിന് യുവാവിനെ മര്‍ദ്ദിച്ച സംഭവം: പ്രതികരണവുമായി ഗണേഷ് രംഗത്ത്

 Ganesh kumar , police , ananthakrishnan , sheena , കെബി ഗണേഷ് കുമാര്‍ , കേരളാ കോണ്‍ഗ്രസ് , പൊലീസ് , കാര്‍ , ഗണേഷ്
കൊട്ടരക്കര| jibin| Last Modified ശനി, 16 ജൂണ്‍ 2018 (19:07 IST)
കാറിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരണവുമായി കേരളാ കോണ്‍ഗ്രസ് (ബി) നേതാവും എംഎല്‍എയുമായ കെബി ഗണേഷ് കുമാര്‍ രംഗത്ത്.

രാഷ്ട്രീയമായി തളർത്താൻ ശ്രമിച്ചാൽ തളരില്ല. അങ്ങനെയുള്ള ശ്രമങ്ങൾ വിലപ്പോവില്ലെന്നും കൊട്ടരക്കരയിലെ ഒരു പൊതുപരിപാടിയിൽ സംസാരിക്കുന്നതിനിടെ ഗണേഷ് വ്യക്തമാക്കിയത്.

അതേസമയം, ഗണേഷിനെതിരെ വീട്ടമ്മ നൽകിയ പരാതിയിൽ പൊലീസ് ഇതുവരെ കേസെടുത്തില്ല. മർദ്ദനമേറ്റ അഞ്ചൽ സ്വദേശി അനന്തകൃഷ്ണനും അമ്മ ഷീനയുമാണ് പരാതി നൽകിയത്. സംഭവം നടന്ന അന്നുതന്നെ ഷീന പരാതി നൽകിയെങ്കിലും നാലു ദിവസം പിന്നിട്ടിട്ടും കേസെടുക്കാൻ പൊലീസ് തയാറായിട്ടില്ല.


ഡിവൈഎസ്പി, മുഖ്യമന്ത്രി, ഡിജിപി എന്നിവർക്കും ഷീന പരാതി നൽകിയിട്ടുണ്ട്. പരാതിക്കാരനായ അനന്തകൃഷ്ണനും അമ്മ ഷീനയ്ക്കുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തി കേസെടുത്തപ്പോൾ ഗണേഷിനെതിരെ നിസാര കുറ്റങ്ങൾ മാത്രമാണ് പൊലീസ് ചുമത്തിയത്. മാരകായുധം കൊണ്ടു മര്‍ദ്ദിച്ചതടക്കമുള്ള കുറ്റങ്ങളാണ് അനന്തകൃഷ്ണനും ഷീനയ്ക്കുമെതിരെയുള്ളത്.

ബുധനാഴ്ച ഉച്ചകഴിഞ്ഞാണു സംഭവം. അഞ്ചൽ ശബരിഗിരി സമീപത്തെ മരണ വീട്ടിലേക്കു വന്നതായിരുന്നു എംഎൽഎ. ഇതേ വീട്ടിൽനിന്നു മടങ്ങുകയായിരുന്നു അനന്തകൃഷ്ണനും അമ്മയും. ഇവർ സഞ്ചരിച്ച കാർ എംഎൽഎയുടെ കാറിനു സൈഡ് കൊടുത്തില്ലെന്നു പറഞ്ഞു ഗണേഷും ഡ്രൈവറും മർദ്ദിക്കുകയായിരുന്നുവെന്നാണ് യുവാവിന്റെ പരാതി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :