കോട്ടയം|
jibin|
Last Modified തിങ്കള്‍, 2 ഫെബ്രുവരി 2015 (18:46 IST)
വിവാദങ്ങള്‍ സൃഷ്‌ടിക്കുന്ന എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ക്കെതിരെ കൂടുതല്‍ കരയോഗങ്ങള്‍ രംഗത്ത്. ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതാണ് അദ്ദേഹത്തിനെതിരെ കരയോഗങ്ങള്‍ തിരിയാന്‍ കാരണമായത്.
കോട്ടയം, കുടമാളൂര്‍, മാഞ്ഞൂര്‍, മീനച്ചില്‍ താലൂക്ക് എന്‍എസ്എസ് യൂനിയന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കരുനച്ചി 183മത് ദേവീവിലാസം കരയോഗം തുടങ്ങിയവരാണ് ബാര്‍ കോഴ കേസില്‍ സുകുമാരന്‍ നായര്‍ നടത്തിയ നിലപാടിനെതിരെ പ്രമേയം പാസാക്കിയത്. അതേസമയം കൂടുതല്‍ കരയോഗങ്ങള്‍ എന്‍എസ്എസ് നേതൃത്വത്തിനെതിരെ രംഗത്ത് വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ബാര്‍ കോഴ കേസില്‍ ധനമന്ത്രി കെഎം മാണി അന്വേഷണം നേരിടുന്ന സാഹചര്യത്തില്‍ സുകുമാരന്‍ നായര്‍ പത്രസമ്മേളനം വിളിച്ച് മന്ത്രിക്ക് പിന്തുണ നല്‍കുന്നതായി വ്യക്തമാക്കിയിരുന്നു. ഈ നിലപാടിനെതിരെയാണ് കൂടുതല്‍ കരയോഗങ്ങള്‍ രംഗത്ത് വരാന്‍ തുടങ്ങിയത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക്
ചെയ്യുക.
ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.