നടപടിയെടുത്ത് വത്തിക്കാൻ; ജലന്ധർ രൂപതയുടെ ചുമതലയിൽനിന്നും ഫ്രാങ്കോ മുളക്കലിനെ നീക്കി

Sumeesh| Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (16:27 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ പ്രതിസ്ഥാനത്ത് നിൽക്കുന്ന ഫ്രാകോ മുളക്കലിനെ ജലന്ധർ രൂപതയുടെ ചുമതലകളിൽ നിന്നും മാറ്റി. വത്തിക്കന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി ഉണ്ടായത് എന്നാണ് എന്നാണ് സൂചന.


അതേസമയം ഭിഷപ്പ് സ്ഥാനത്ത് നിന്ന് തന്നെ നീക്കം ചെയ്യണം എന്ന ഫ്രാങ്കോ മുളക്കലിനിന്റെ ആവശ്യം പരിഗണിച്ചാണ് നടപടി എന്നാണ് പുറത്തിറക്കിയ കുറിപ്പിൽ പറയുന്നത്. മുംബൈ രൂപതയുടെ സഹായമെത്രാനായ അഗ്നെലൊ റൂഫിനോ ഗ്രേഷ്യസിന് പകരം ചൂമതല നൽകിയിട്ടുണ്ട്.

കേസിൽ ഫ്രാങ്കോ മുളക്കലിനെ ചോദ്യം ചെയ്യുന്നത് തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ഓഫീസിൽ തുടരുകയാണ്. ചോദ്യം ചെയ്യൽ പുരോഗമിക്കുന്നതിനിടെ അറസ്റ്റിനുള്ള തയ്യാറെടുപ്പ് പൊലീസ് നടത്തുന്നുണ്ട്. ഫ്രാങ്കോ മുളക്കലിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും എന്നാണ് സൂചന. ഭിഷപ്പിനെ അറസ്ത് ചെയ്യാൻ നിയമതടസങ്ങളില്ലെന്ന് ദി ജി പി ലോക്നാഥ് ബെഹ്റയും വ്യക്തമാക്കിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :