മുൻ എച്ച് എ എൽ മേധാവിയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിരോധമന്ത്രി ഉടൻ രാജിവക്കണം; നിർമല സീതാരാമനെ റഫേൽ മന്ത്രി എന്ന് വിശേഷിപ്പിച്ച് രാഹുൽ ഗാന്ധി

Sumeesh| Last Modified വ്യാഴം, 20 സെപ്‌റ്റംബര്‍ 2018 (15:30 IST)
പ്രതിരോധമന്ത്രി നിർമല സീതാരാമനെ റഫേൽ മന്ത്രി എന്ന് വിശേഷിപ്പിച്ച് ഗുരുതര ആരോപണങ്ങളുമായി കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. രഫേൽ വിമാനങ്ങൾ നിർമ്മിക്കാൻ എച്ച് എ എല്ലിനു സാധിക്കുമായിരുന്നു എന്ന മുൻ മേധാവി ടി എസ് രാജുവിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ പ്രതിരോധമന്ത്രി ഉടൻ രാജിവക്കണമെന്ന് രാഹുൽ ഗാന്ധി ട്വീറ്റിലൂടെ ആവശ്യപ്പെട്ടു.

റഫേൽ വിമാനങ്ങൾ നിർമ്മിക്കാൻ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്കൽ‌സിന് സാധിക്കുമായിരുന്നു എന്ന് മുൻ മേധാവിയായ ടി എസ് രാജു വെളിപ്പെടുത്തിയതോടെ പ്രതിരോധമന്ത്രിയുടെ കള്ളം വെളിച്ചത്തായി. റഫേൽ കരാറിൽ ബി ജെ പി ഉന്നയിച്ചിരുന്ന ന്യായീകരണങ്ങൾ എല്ലാം പൊളിഞ്ഞുവെന്നും എത്രയും വേഗം പ്രതിരോധമന്ത്രി നിർമല സീതാരാനൻ രാജിവക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

പൊതുമേഖല കമ്പനിയായ എച്ച് എ എല്ലിന് റഫേൽ വിമാനങ്ങൾ നിർമ്മിക്കാൻ കഴിവില്ലത്തതിനാലാണ് ഫ്രഞ്ച് സർക്കാരുമായി നേരിട്ട് കരാറിലെത്തിയതെന്ന് നേരത്തെ പ്രതിരോധമന്ത്രി പറഞ്ഞിരുന്നു. എച്ച് എ എൽ കമ്പനിയുടെ മുൻ മേധാവിയുടെ വെളിപ്പടുത്തൽ വന്നതോടെ കേന്ദ്ര സർക്കാരിനെതിരെ കൂടുതൽ പ്രതിഷേധങ്ങൾക്ക് ഒരുങ്ങുകയാണ് കോൺഗ്രസ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :