ബിഷപ്പിന്റെയും മറ്റുള്ളവരുടെയും മൊഴികളിൽ വൈരുധ്യം; ഈ മാസം 19ന് ഫ്രാങ്കോ മുളക്കൽ നേരിട്ട് അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവണം

Sumeesh| Last Updated: ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (18:41 IST)
കന്യാസ്ത്രീയെ പീഡനത്തിയാക്കിയതയുള്ള പരാതിയിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവാൻ ജലന്ധർ ബിഷപ്പ് ഫ്രങ്കോ മുളക്കലിന് പൊലീസ് നോട്ടീസ് അയച്ചു. ഈ മസം 19ന് അന്വേഷന സംഘത്തിനു മുന്നിൽ നേരിട്ട് ഹാജരാവാനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

ഫ്രാങ്കോ മുളക്കലിന്റെയും മറ്റുള്ളവരുടെയും മൊഴികളിൽ വൈരുദ്യം കണ്ടെത്തിയ സാഹചര്യത്തിലാണ് വിളിച്ചുവരുത്തി വിശദമായി ചോദ്യം ചെയ്യാൻ അന്വേഷണ സംഘം തീരുമാനിച്ചത്. വൈക്കം ഡി വൈ എസ് പിയുടെ നേതൃത്വത്തിൽ സെപ്തംബർ 19ന് ഫ്രാങ്കോ മുളക്കലിനെ വിശദമായി ചോദ്യം ചെയ്യും.

അതേസമയം ബിഷപ്പിനെതിരെഅ ആരോപണം ഉന്നയിച്ച കന്യാസ്ത്രീയെ അടക്കം ആറു കന്യാസ്ത്രീകളെ സഭയിൽ നിന്ന് പുറത്താക്കാൻ നീക്കം ആ‍രംഭിച്ചതായി റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്. മിഷണറീസ് ഓഫ് ജീസസ് കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം എടുക്കും എന്നാണ് സൂചന.

കന്യാസ്ത്രീകള്‍ എറണാകുളത്ത് ഹൈക്കോര്‍ട്ട് ജംഗ്ഷന് സമീപം പരസ്യമായി സമരത്തിന് ഇരിക്കുകയും സഭയ്ക്ക് മേല്‍ വന്‍ സമ്മര്‍ദ്ദം ഉണ്ടാകുകയും ചെയ്ത സാഹചര്യത്തിലാണ് നടപടി. അതേസമയം മഠത്തിൽ നിന്നു പുറത്താക്കിയാലും സമരും തുടരും എന്ന് കന്യാസ്ത്രീകൾ വ്യക്തമാക്കിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :