ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന് പരാതി; മുന്‍ എക്സൈസ് മന്ത്രിയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കെ ബാബുവിനെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കൊച്ചി| Last Modified തിങ്കള്‍, 17 ഒക്‌ടോബര്‍ 2016 (09:05 IST)
കഴിഞ്ഞ യു ഡി എഫ് ഭരണകാലത്ത് ബാര്‍ ലൈസന്‍സ് അനുവദിച്ചതില്‍ അഴിമതിയുണ്ടെന്ന പരാതിയില്‍ മുന്‍ എക്സൈസ് മന്ത്രി കെ ബാബുവിനെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്യും. വിജിലന്‍സ് ആണ് ബാബുവിനെ ചോദ്യം ചെയ്യുക. വ്യവസായി വി എം രാധാകൃഷ്‌ണന്‍ നല്കിയ പരാതിയിലാണ് നടപടി.

ബാബുവിനെതിരെ നേരത്തെ ത്വരിതപരിശോധന നടത്തി എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.
ത്വരിതപരിശോധനയില്‍ അദ്ദേഹം നല്കിയ മൊഴിയിലെ വിശദീകരണം തൃപ്‌തികരമല്ലെന്ന് കാണിച്ചാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വിജിലന്‍സ് നോട്ടീസ് നല്കിയിരിക്കുന്നത്.

ആദ്യം ഞായറാഴ്ച ഹാജരാകാന്‍ ആയിരുന്നു അറിയിച്ചിരുന്നതെങ്കിലും ബാബു അസൌകര്യം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി എറണാകുളം വിജിലന്‍സ് ആസ്ഥാനത്ത് ഹാജരാകാന്‍ ആയിരുന്നു ആവശ്യപ്പെട്ടിരിക്കുന്നത്. ബാര്‍ലൈസന്‍സ് അനുവദിച്ചതില്‍ ക്രമക്കേട് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :