ഹൈക്കോടതി രജിസ്ട്രാറുടെ പേരിൽ തട്ടിപ്പ്: പ്രതി അറസ്റ്റിൽ

എ കെ ജെ അയ്യര്‍| Last Modified വ്യാഴം, 6 ജനുവരി 2022 (17:30 IST)
തിരുവനന്തപുരം: ഹൈക്കോടതി രജിസ്ട്രാറുടെ പേരിൽ തട്ടിപ്പ് നടത്തിയ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. കഞ്ചാവ് കേസിൽ റിമാൻഡിൽ കഴിയുന്ന പ്രതിക്ക് ജാമ്യം എടുത്ത് നൽകാം എന്ന് വിശ്വസിപ്പിച്ചു പണം തട്ടിയ പ്രതിയാണ് അറസ്റ്റിലായത്.

പോലീസ് കന്യാകുമാരി ജില്ലയിലെ മാങ്കോട് സ്വദേശി അനു എന്ന 32 കാരനെയാണ് അറസ്റ്റ് ചെയ്തത്. ഹൈക്കോടതി രജിസ്ട്രാറുടെ പേരിൽ ഡി.ഡി. എടുത്തതാണ് പ്രതിയുടെ മാതാവിന്റെ കൈയിൽ നിന്ന് ഇയാൾ പണം തട്ടിയത്. ഡോക്ടർ എന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇയാൾ ഇവരെ സമീപിച്ചത്. പല തവണയായാണ് പണം തട്ടിയത്.

എന്നാൽ തട്ടിപ്പ് മനസ്സിലാക്കിയതോടെ ഇവർ പോലീസിൽ പരാതി നൽകി. പ്രതിക്കെതിരെ കഴക്കൂട്ടം, വെള്ളറട പോലീസ് സ്റ്റേഷനുകളിൽ കേസുകളുണ്ടെന്ന് പോലീസ് വെളിപ്പെടുത്തി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :