ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വധിച്ചകേസ്: പ്രതിക്ക് ജീവപര്യന്തം കഠിന തടവ്

 ഫോറസ്റ്റ് ഗാര്‍ഡ് , ജീവപര്യന്തം , ഫോറസ്റ്റ് ഉദ്യോഗസ്ഥനെ വധിച്ചകേസ്
കോഴിക്കോട്| jibin| Last Modified ബുധന്‍, 15 ഏപ്രില്‍ 2015 (17:12 IST)
ഫോറസ്റ്റ് ഗാര്‍ഡിനെ വെടിവച്ചു കൊന്ന കേസില്‍ പ്രതിയായ പുതുപ്പാടി കുട്ടാല വീട്ടില്‍ മമ്മദ് എന്ന 74 കാരനെ ജീവപര്യന്തം കഠിന തടവിനു ശിക്ഷിച്ചു. ഇതിനൊപ്പം അഞ്ചര ലക്ഷം രൂപ പിഴയും വിധിച്ചു. എന്നാല്‍ ജീവപര്യന്തം തടവു ശിക്ഷ എന്നത് മരണം വരെ ജയിലില്‍ കിടക്കലാണെന്ന് വിധിന്യായത്തില്‍ എടുത്തുപറഞ്ഞിട്ടുള്ളതായാണു റിപ്പോര്‍ട്ട്.

2010 മാര്‍ച്ച് 25നു താമരശേരി ഫോറസ്റ്റ് റേഞ്ചിലെ പുതുപ്പാടി സെക്ഷനിലെ ഫോറസ്റ്റ് ഗാര്‍ഡായ പാറയില്‍ ദേവദാസിനു ഈങ്ങാപുഴയ്ക്കടുത്തുള്ള കൊളമല ഫോറസ്റ്റ് റേഞ്ച് പരിധിയില്‍ വച്ചാനു നായാട്ടുതടയാനെത്തിയപ്പോള്‍ വെടിയേറ്റത്.

പിഴ സംഖ്യയില്‍ നിന്ന് മൂന്നു ലക്ഷം രൂപ കൊല്ലപ്പെട്ട ദേവദാസിന്‍റെ ഭാര്യയ്ക്കും ഒരു ലക്ഷം രൂപ ദേവദാസിന്‍റെ മാതാവിനു നല്‍കാനും ഉത്തരവായിട്ടുണ്ട്. പിഴ അടയ്ക്കാതിരുന്നാല്‍ മൂന്നു വര്‍ഷം കൂടി കഠിന തടവ് അനുഭവിക്കണം.

തോക്കുമായി എത്തിയ വനപാലകരുടെ പിടിയില്‍ താന്‍ അകപ്പെടും എന്ന് ഉറപ്പായതോടെയാണു മമ്മദ് ദേവദാസിനെ വെടിവച്ചു വീഴ്ത്തിയത്. ദേവദാസിനെ പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :