ഭക്ഷ്യസുരക്ഷാ പരിശോധ: പിഴയായി 108 കോടി വസൂലാക്കി, 332 ഭക്ഷണ വിതരണ സ്ഥാപനങ്ങളും പൂട്ടി

എ.കെ.ജെ.അയ്യര്‍| Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (20:46 IST)

കാസര്‍കോട്ടെ ചെറുവത്തൂരില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയില്‍ പിഴയായി 108 കോടി വസൂലാക്കി. ആകെ 4372 പരിശോധനകളാണ് നടത്തിയത്. ചെറുവത്തൂരില്‍ ഷവര്‍മ കഴിച്ചു പെണ്‍കുട്ടി മരിച്ചതിനെ തുടര്‍ന്നാണ് കര്‍ശനമായ പരിശോധന ആരംഭിച്ചത്.

ഇതിനെ തുടര്‍ന്ന് പരിശോധനയില്‍ കണ്ടെത്തിയ ഉപയോഗ ശൂന്യമായ 412 കിലോ മാംസം നശിപ്പിച്ചു. പരിശോധനയില്‍ ഗുരുതരമായ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് 332 ഭക്ഷണ വിതരണ സ്ഥാപനങ്ങളും പൂട്ടി. വരും ദിവസങ്ങളിലും കര്‍ശനമായ പരിശോധന തുടരുമെന്നാണ് സൂചന.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :