രേണുക വേണു|
Last Modified തിങ്കള്‍, 24 ഒക്‌ടോബര്‍ 2022 (20:13 IST)
നെയ്യാറിലെ ശക്തമായ ഒഴുക്കില്‍ പെട്ട യുവാവിനെ രക്ഷിക്കാന്‍ ശ്രമിച്ച ആള്‍ മുങ്ങിമരിച്ചു. മുങ്ങിയ ആളെ രക്ഷിക്കാന്‍ ശ്രമിച്ച ഓലത്താന്നി പാതിരിശേരി കടവിലാണ് ഓലത്താന്നി മേലേ താഴ്മകാട് റോഡരികത്തു വീട്ടില്‍ വര്‍ക്ക് ഷോപ്പ് നടത്തുന്ന വിപിന്‍ (35) ആണ് മുങ്ങിമരിച്ചത്. കോവളം ആഴാകുളം സ്വദേശി ശ്യാമിനെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് വിപിന്‍ ഒഴുക്കില്‍ പെട്ട് മുങ്ങിമരിച്ചത്.
കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു സംഭവം. വിപ്പിന്റെ വര്‍ക്ക് ഷോപ്പില്‍ വാഹനം നന്നാക്കുന്നത് സംബന്ധിച്ച് സംസാരിക്കാന്‍ എത്തിയ സുഹൃത്തുക്കളായ നന്ദു, സുമന്‍ എന്നിവര്‍ക്കൊപ്പം ശ്യാമും പിന്നീട് കുളിക്കാനായി ആറ്റിലേക്ക് പോയി. എന്നാല്‍ കുത്തൊഴുക്കുള്ള ആറിന്റെ മറുകരയിലേക്ക് നീന്തിയ ശ്യാമിനെ മറ്റുള്ളവര്‍ വിലക്കിയെങ്കിലും അയാള്‍ മുന്നോട്ടുപോയി. എന്നാല്‍ ഇതിനിടെ ഇയാള്‍ മുങ്ങിപ്പോയി.
ഇത് കണ്ട വിപിന്‍ ശ്യാമിനെ രക്ഷിക്കാനായി വെള്ളത്തില്‍ ചാടി. എന്നാല്‍ ഇരുവരും ശക്തമായ ഒഴുക്കില്‍ പെട്ട് മുങ്ങിപ്പോയി. വിവരം അറിഞ്ഞെത്തിയ നെയ്യാറ്റിന്‍കര പോലീസും ഫയര്‍ ഫോഴ്‌സ് സ്‌കൂബാ ടീമും നടത്തിയ തെരച്ചിലിലാണ് വിപ്പിന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാല്‍ ഒഴുക്കില്‍ പെട്ട ശ്യാമിനെ കിട്ടിയില്ല.