കുട്ടികള്‍ക്കായി ഭക്ഷണം പാകം ചെയ്യാത്തവര്‍ അമ്മയാകേണ്ടതില്ല!

ഭക്ഷണം, മമ്മൂട്ടി, കാന്‍സര്‍,കുട്ടീകള്‍
തിരുവനന്തപുരം| vishnu| Last Modified ശനി, 11 ഒക്‌ടോബര്‍ 2014 (09:13 IST)
കുട്ടികള്‍ക്ക് ഭക്ഷണം പാകം ചെയ്ത് നല്‍കാന്‍ കഴിയാത്തവര്‍ അമ്മയാകേണ്ടതില്ലെന്ന് ചലച്ചിത്ര താരം മമ്മൂട്ടി. കുട്ടികള്‍ക്ക് പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ് ആഹാരം നല്‍കുന്നതിലൂടെ അവരോട് ക്രൂരത കാണിക്കുകയാണ് എന്ന് മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു. കാന്‍സര്‍ ചകിത്സ സൗജന്യമാക്കുന്ന 'സുകൃതം' പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കിണര്‍ വെള്ളവും വീട്ടില്‍ പാകം ചെയ്ത ചോറും കറിയും കഴിച്ചപ്പോള്‍ നമുക്ക് ഒരു രോഗവും ഇല്ലായിരുന്നു. കേട്ടിട്ടില്ലാത്ത രോഗങ്ങളാണ് ഇപ്പോള്‍ നമ്മളെ ആക്രമിക്കുന്നത്. പ്ലാസ്റ്റിക് പൊതിഞ്ഞ ഭക്ഷണമേ നമ്മള്‍ കഴിക്കൂ എന്ന് വന്നു. അദ്ദേഹം പറഞ്ഞു.

വിരുന്നുകാര്‍ക്കായി പണ്ട് വീട്ടില്‍ ഒരു കോഴിയെക്കൊല്ലുമ്പോള്‍ കുടുംബാംഗത്തിലൊരാള്‍ കൊല്ലപ്പെടുന്നതുപോലെയുള്ള വേദന ഉണ്ടായിരുന്നു. ഇന്ന് രണ്ടും മൂന്നും കോഴിയെ കഴിക്കാതെ നമുക്ക് മുന്നോട്ട് പോകാനാവുന്നില്ല എന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. മലയാളിയുടെ ജീവിത ശൈലിയും ആഹാര ശൈലിയും മാറാതെ കാന്‍സര്‍ പോലെയുള്ള രോഗങ്ങള്‍ ഇല്ലാതാക്കാനാവില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :