അവര്‍ സുഖമായിരിക്കുന്നു - ഫഹദും നസ്രിയയും!

ഫഹദ് ഫാസില്‍, നസ്രിയ, മോഹന്‍ലാല്‍, മമ്മൂട്ടി, ഷാജി കൈലാസ്
Last Updated: ബുധന്‍, 8 ഒക്‌ടോബര്‍ 2014 (15:39 IST)
വിവാഹത്തിന് ശേഷം ഫഹദ് ഫാസിലും നസ്രിയയും കുറച്ചുകാലം മീഡിയയില്‍ നിന്നൊക്ക അകന്നുനില്‍ക്കുകയായിരുന്നു. ഇപ്പോഴിതാ, ഇരുവരും ഒന്നിച്ചുള്ള ഒരു സെല്‍‌ഫി പുറത്തുവന്നിരിക്കുന്നു. തന്നെയാണ് ഈ ചിത്രം പുറത്തുവിട്ടത്.

രണ്ടുപേരും കുടുംബജീവിതം ആസ്വദിക്കുകയാണ്. അടുത്തുതന്നെ ഇരുവരും ഒന്നിക്കുന്ന ഒരു സിനിമ സംഭവിക്കും എന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

അന്‍‌വര്‍ റഷീദ് സംവിധാനം ചെയ്യുന്ന 'മണിയറയില്‍ ജിന്ന്' എന്ന ചിത്രത്തില്‍ ഫഹദും നസ്രിയയും ജോഡിയാകുമെന്നാണ് വിവരം. രഘുനാഥ് പലേരിയാണ് ചിത്രത്തിന് തിരക്കഥ രചിക്കുന്നത്.

നല്ല തിരക്കഥകളും നല്ല പ്രൊജക്ടുമാണെങ്കില്‍ മാത്രം ഭാവിയില്‍ സിനിമകള്‍ ചെയ്യാനാണ് നസ്രിയ തീരുമാനിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഫഹദിന്‍റെ പുതിയ ചിത്രം മണിരത്നം ഹിറ്റായി മാറിയിരിക്കുന്നു. കൈനിറയെ പ്രൊജക്ടുകളാണ് ഇപ്പോള്‍ ഫഹദിനുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :