പ്രളയക്കെടുതിയിൽ കേരളം; പ്രധാനമന്ത്രി 500 കോടി ഇടക്കാലാശ്വാസം പ്രഖ്യാപിച്ചു

പ്രളയമുഖത്ത് സംസ്ഥാനം; കേരളത്തിന് 500 കോടി

അപർണ| Last Updated: ശനി, 18 ഓഗസ്റ്റ് 2018 (10:39 IST)
ആശങ്കകൾക്കൊടുവിൽ പ്രളയം ബാധിച്ച കേരളത്തിന് കേന്ദ്രത്തിന്റെ വക 500 കോടി. ഇടക്കാല ആശ്വാസമായി കേരളത്തിന് 500 കോടി നൽകുമെന്ന് പ്രധാനമന്തി നരേന്ദ്ര മോദി അരിയിച്ചു. കൊച്ചിയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം.

കേരളത്തിലെ പ്രളയക്കെടുതി നേരിടുന്നതിന് നേരത്തെ 100 കോടിയുടെ സഹായം കേന്ദ്രം അനുവദിച്ചിരുന്നു. അതിനു പുറമെയാണ് ഇപ്പോള്‍ 500 കോടി കൂടി ഇടക്കാലാശ്വാസമായി പ്രഖ്യാപിച്ചിരിക്കുന്നത്.

പ്രളയബാധിത മേഖലകളിൽ പ്രധാനമന്ത്രിയുടെ വ്യോമനിരീക്ഷണം തുടരുകയാണ്. പ്രളയദുരിതബാധിത പ്രദേശങ്ങൽ സന്ദർശിക്കാൻ കേരളത്തിലെത്തിയ പ്രധാനമന്ത്രിയും സംഘവും വ്യോമനിരീക്ഷണം നടത്തുകയാണ്. ഇതിനായി രാവിലെ തന്നെ ഇറങ്ങിയിലെങ്കിലും കാലവസ്ഥ മോശമായതിനെ തുടർന്ന് വ്യോമനിരീക്ഷണം മാറ്റിവെയ്ക്കുകയായിരുന്നു.

ചെങ്ങന്നൂർ, ആലുവ തുടങ്ങിയ ഇടങ്ങളിലാണ് ഇപ്പോൾ ആളുകൾ കുടുങ്ങിക്കിടക്കുന്നത്. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് വ്യോമസേന.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :