Breaking News: ചാലക്കുടി പുഴയില്‍ പ്രളയ സാധ്യത !

തമിഴ്‌നാട് ഷോളയാര്‍ തുറന്നതോടെ കേരള ഷോളയാറിലേക്ക് വെള്ളം എത്തും. കേരള ഷോളയാറും വെള്ളം വിട്ടാല്‍ അത് പെരിങ്ങല്‍ക്കുത്തിലേക്ക് എത്തും

രേണുക വേണു| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2022 (15:39 IST)

ചാലക്കുടി പുഴയില്‍ അതീവ ജാഗ്രത പുറപ്പെടുവിച്ചു. പ്രളയത്തിനു സമാനമായ സാഹചര്യത്തിനു സാധ്യത. പറമ്പിക്കുളത്തു നിന്ന് വന്‍ തോതില്‍ ജലം പെരിങ്ങല്‍ക്കുത്തിലേയ്ക്ക് എത്തും. നാല് സ്ലൂസ് വാല്‍വുകളിലൂടെ പെരിങ്ങല്‍ക്കുത്തില്‍ നിന്ന് വന്‍ തോതില്‍ ജലം ചാലക്കുടി പുഴയിലേക്ക് വിടുകയാണ്. ഇന്നു രാത്രിയോടെ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നേക്കും. ചാലക്കുടി പുഴയുടെ തീരത്ത് താമസിക്കുന്നവര്‍ നിര്‍ബന്ധമായും മാറിത്താമസിക്കണമെന്നാണ് നിര്‍ദേശം. ചാലക്കുടി പുഴയില്‍ ക്രമാതീതമായി വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.

പ്രളയസാധ്യതയാണ് ജില്ലാ ഭരണകൂടം പ്രവചിക്കുന്നത്. തമിഴ്‌നാട് ഷോളയാര്‍ തുറന്നതോടെ കേരള ഷോളയാറിലേക്ക് വെള്ളം എത്തും. കേരള ഷോളയാറും വെള്ളം വിട്ടാല്‍ അത് പെരിങ്ങല്‍ക്കുത്തിലേക്ക് എത്തും. ഇത് ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാന്‍ കാരണമാകും. കനത്ത മഴ തുടരുന്നതിനാല്‍ തൃശൂര്‍ ജില്ലയില്‍ ഇന്ന് റെഡ് അലര്‍ട്ടാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :