Breaking News: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ കേസ്; മൊഴി നല്‍കിയ സ്ത്രീ പരാതിയുമായി രംഗത്ത്

കോട്ടയം പൊന്‍കുന്നം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എസ്.ഐ.ടിക്കു കൈമാറിയിട്ടുണ്ട്

Hema Commission Report
Hema Commission Report
രേണുക വേണു| Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (11:03 IST)

Breaking News: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കമ്മിറ്റിക്ക് മുന്‍പാകെ മൊഴി നല്‍കിയ വ്യക്തി പരാതി നല്‍കാന്‍ രംഗത്തെത്തുന്നത് ആദ്യമായാണ്. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് പരാതിക്കാരി. മേക്കപ്പ് മാനേജര്‍ക്കെതിരെയും മറ്റൊരു മേക്കപ്പ് ആര്‍ട്ടിസ്റ്റിനെതിരെയും ആണ് പരാതിക്കാരി മൊഴി നല്‍കിയിരിക്കുന്നത്.

കോട്ടയം പൊന്‍കുന്നം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് എസ്.ഐ.ടിക്കു കൈമാറിയിട്ടുണ്ട്. ഷൂട്ടിങ് ലൊക്കേഷനില്‍വെച്ച് അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് കൊരട്ടി സ്വദേശി സജീവിനെതിരെയാണ് (മേക്കപ്പ് മാനേജര്‍) മേക്കപ്പ് ആര്‍ട്ടിസ്റ്റ് പരാതി നല്‍കിയത്. 2014 ല്‍ പൊന്‍കുന്നത്ത് ചിത്രീകരണം നടന്ന സിനിമയ്ക്കിടെ അതീജീവത താമസിക്കുന്ന സ്ഥലത്ത് വെച്ച് അതിക്രമുണ്ടാതായാണ് മൊഴി. ഈ പരാതിയിലാണ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന്‍മേല്‍ ആദ്യ രണ്ട് കേസുകളില്‍ ഒന്ന് കൊല്ലം പൂയപ്പള്ളിയിലാണ്. പൂയപ്പള്ളി പൊലീസ് രജിസ്ട്രര്‍ ചെയ്ത കേസും എസ്.ഐ.ടിക്ക് കൈമാറി. കൊല്ലം സ്വദേശിനിയായ മേക്കപ്പ് ആര്‍ട്ടിസ്റ്റ് മറ്റൊരു മേക്കപ്പ് മാനെതിരെ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഈ കേസ്. മേക്കപ്പ് മാന്‍ രതീഷ് അമ്പാടിക്കെതിരെയാണ് എഫ്‌ഐആര്‍. പരാതിക്കാരി നേരത്തെ ഹേമ കമ്മിറ്റിക്ക് മുന്‍പില്‍ മൊഴി നല്‍കിയിരുന്നു. ആദ്യമായാണ് ഹേമ കമ്മിറ്റിക്ക് മൊഴി നല്‍കിയ ഒരാള്‍ പൊലീസില്‍ പരാതിയുമായി എത്തുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :