ഇന്ന് വൈകിട്ട് ഏഴിനു ബെവ്‌കോ ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും; നാളെയും മറ്റന്നാളും അവധി

അടുപ്പിച്ച് രണ്ട് ദിവസം അവധിയായതിനാല്‍ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്‍പ് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്

രേണുക വേണു| Last Modified തിങ്കള്‍, 30 സെപ്‌റ്റംബര്‍ 2024 (09:41 IST)

സംസ്ഥാനത്ത് നാളെയും മറ്റന്നാളും (ഒക്ടോബര്‍ 1, 2) മദ്യം ലഭിക്കില്ല. ഒന്നാം തിയതി ഡ്രൈ ഡേ ആയതിനാലും രണ്ടാം തിയതി ഗാന്ധി ജയന്തി ആയതിനാലുമാണ് അവധി. ബാറുകള്‍ക്കും അവധിയായിരിക്കും.

അടുപ്പിച്ച് രണ്ട് ദിവസം അവധിയായതിനാല്‍ ഇന്ന് സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ക്ക് മുന്‍പ് തിരക്ക് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതേസമയം ഇന്ന് വൈകിട്ട് ഏഴിന് ബിവറേജസ് ഔട്ട്‌ലെറ്റുകള്‍ അടയ്ക്കും. സ്റ്റോക്കെടുപ്പ് പ്രമാണിച്ചാണ് ബെവ്‌കോ മദ്യവില്‍പ്പന ശാലകള്‍ പതിവിലും നേരത്തെ അടയ്ക്കുന്നത്. ബാറുകള്‍ ഇന്ന് രാത്രി 11 മണി വരെ പ്രവര്‍ത്തിക്കും.

അവധി ദിനങ്ങള്‍ ആയതിനാല്‍ അമിത വില ഈടാക്കി കരിഞ്ചന്തയില്‍ വില്‍പ്പന നടക്കാനുള്ള സാധ്യത കണക്കിലെടുത്ത് പൊലീസും എക്‌സൈസും ഈ ദിവസങ്ങളില്‍ ശക്തമായ പരിശോധന നടത്തും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :