‘തന്റെ ‘ജൂലി 2’ കാണാന്‍ കുടുംബ പ്രേക്ഷകര്‍ മടിക്കും, അതിന് ഒരു കാരണമുണ്ട്’; വെളിപ്പെടുത്തലുമായി റായി ലക്ഷ്മി

തിങ്കള്‍, 27 നവം‌ബര്‍ 2017 (17:15 IST)

മലയാള സിനിമയില്‍ മിന്നിതിളങ്ങിയ താരമാണ് റായ് ലക്ഷ്മി.  ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായകയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. അഭിനയത്തിലൂടെ ആരാധകരുടെ മനസില്‍ ഇടം പിടിച്ച താരത്തിന്റെ ബോളിവുഡ് ചിത്രം ‘ജൂലി 2’ തിയ്യേറ്ററില്‍ എത്തിയിരിക്കുകയാണ്.
 
നവംബര്‍ 24 നായിരുന്നു തിയറ്ററുകളില്‍ റിലീസ് ചെയ്തിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ സിനിമയ്ക്ക് കഴിഞ്ഞില്ലെങ്കിലും നല്ല പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചിരുന്നത്. എന്നാല്‍ സിനിമ കാണാന്‍ ആളുകള്‍ കയറാന്‍ മടിക്കുന്നതിന്റെ കാരണമെന്താണെന്ന് നടി തന്നെ വ്യക്തമാക്കിയിരിക്കുകയാണ്.
 
ആളുകള്‍ കാണാന്‍ മടികാണിക്കുകയാണെന്നാണ് ജൂലി 2 നായികയ്ക്ക് പറയാനുള്ളത്. അതിന് കാരണം സിനിമ ഒരു അശ്ശീല ചിത്രമാണെന്നുള്ള മുന്‍ധാരണയാണെന്നാണ് നടി പറയുന്നത്. ഇക്കാര്യത്തിലാണ് ലക്ഷ്മി അസ്വസ്ഥതയായിരിക്കുന്നത്.
 
ചിത്രത്തില്‍ വേറിട്ട കഥാപാത്രമാണ് ലക്ഷ്മിയുടെത്. ദീപക് ശിവദാസാനി സംവിധാനം ചെയ്ത 2006 ല്‍ വന്‍ഹിറ്റായി മാറിയ ജൂലി എന്ന ചിത്രത്തിന്റെ രണ്ടാംഭാഗമാണ് ജൂലി2. 1990കള്‍ക്കും 2000 ത്തിനുമിടയില്‍ ജീവിച്ച ഒരു അഭിനേത്രിയുടെ കഥയാണ് ജൂലി 2‍. 
 
നിയമ നടപടികള്‍ ഒഴിവാക്കാനാണ് അഭിനേത്രിയുടെ പേര് വെളിപ്പെടുത്താതെന്ന് ജൂലിയുടെ അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. ബോളിവുഡില്‍ അല്ല തമിഴിലും തെലുങ്കിലും തിളങ്ങിയ നടിയുടെ അരങ്ങേറ്റം ബോളിവുഡിനെ ഇളക്കി മറിച്ച ഒരു നടന്റെ നായികയായിട്ടായിരുന്നുവെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

മോഹന്‍ലാലിന്‍റെ വില്ലന്‍ വീണ്ടും വരുന്നു, പ്രതീക്ഷയോടെ ആരാധകര്‍ !

മോഹന്‍ലാലിന്‍റെ വില്ലന്‍ വീണ്ടും വരുന്നു. ആ ചിത്രം നേരത്തേ ഒന്ന് വന്നതല്ലേ എന്നാണോ സംശയം? ...

news

മാസ് കാണിക്കാന്‍ ഒരുങ്ങിയാല്‍ മമ്മൂട്ടിയോളം വരില്ല ആരും, മാസ്റ്റര്‍ പീസ് മാനിയ - 17 ലക്ഷം പ്രേക്ഷകര്‍ !

ഉദയ്കൃഷ്ണയുടെ തിരക്കഥയില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ‘മാസ്റ്റര്‍പീസ്’ ...

news

മോഹൻലാലും ടൊവിനോയും പ്രതികരിച്ചു, മമ്മൂട്ടിയുടെ ആ മൗനത്തി‌നു പിന്നിലെ കാരണമിതോ?

തങ്ങളുടെ താരത്തെ നേരിൽ കാണുമ്പോൾ പലപ്പോഴും ആരാധകരുടെ കൺട്രോൾ നഷ്ടമാകാറുണ്ട്. ഇതുമൂലം പണി ...

news

ജയസൂര്യ നിങ്ങളാണ് താരം, 'ഗബ്രി' എന്ന ചിത്രത്തിൽ ഗോകുൽ രാജും!

ഫ്ലവേഴ്സ് ചാനലിലെ ഒരു പരിപാടിയിൽ അതിഥി താരമായി എത്തിയപ്പോഴാണ് ജയസൂര്യ ഗോകുലിനെ ആദ്യമായി ...

Widgets Magazine