നെടുമ്പാശേരി|
VISHNU.NL|
Last Modified തിങ്കള്‍, 28 ഏപ്രില്‍ 2014 (09:58 IST)
നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് വിദേശ പൌരന്മാര് വ്യാജ ഇന്ത്യന്‍ നോട്ട്ന ല്കി തത്സമയ
വിസ വാങ്ങിയതായി കണ്ടെത്തി. എന്നാല്‍ നൊട്ട് നല്കി വിസ വാങ്ങിയത് ആരാണെന്ന് അധികൃതര്‍ക്ക് മനസിലായിട്ടില്ല. കഴിഞ്ഞ 26 നാണ് സംഭവം നടന്നത്.
വിമാനത്താവളത്തിലെ ഫോറിന് റീജണല്‍ രജിസ്ട്രേഷന് ഓഫീസില്‍നിന്നു
ഇതുസംബന്ധിച്ചു നെടുമ്പാശേരി പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വ്യാജ കറന്‍സികളും ഹാജരാക്കിയിട്ടുണ്ട്. സംഭവത്തില്‍ ഫിലിപ്യന്‍, ഇന്തോനേഷ്യന്‍ പൌരന്മാരായ അഞ്ചു പേരെയാണു വിമാനത്താവള അധികൃതര്‍ സംശയിക്കുന്നത്.
500 രൂപയുടെ 13 നോട്ടുകളാണ് വിദേശികളില്‍ നിന്ന് ലഭിച്ചിരിക്കുന്നത്. 26ന് രാവിലെ അഞ്ചു പേര്ക്കാണുതത്സമയ വീസ നല്‍കിയിട്ടുള്ളത്. മൂന്നു ദിവസം മാത്രമെ കാലാവധിയുള്ളു എന്നതിനാല്‍ ഇന്ന് ഇവര്‍ തിരിച്ചു
വരുമ്പോള്‍ ചോദ്യം ചെയ്താല്‍ ആരാണ് നോട്ട് കൈമാറിയതെന്നും എവിടെ നിന്നാണ് ഇവ ലഭിച്ചതെന്നും കണ്ടെത്താനാകുമെന്നാണ് പൊലീസ് പ്രതീക്ഷിക്കുന്നത്.