തോക്ക് കഴിഞ്ഞു, ഇനി ‘കത്തി’, വിസ്മയിപ്പിക്കാന്‍ വിജയ്!

WEBDUNIA|
PRO
‘തുപ്പാക്കി’ എന്ന മെഗാഹിറ്റിന് ശേഷം എ ആര്‍ മുരുഗദോസ് - വിജയ് ടീം ഒന്നിക്കുന്ന സിനിമയ്ക്ക് ‘കത്തി’ എന്ന് പേരിട്ടു. നായികയാകുന്ന ഈ സിനിമ പൂര്‍ണമായും ഒരു ആക്ഷന്‍ എന്‍റര്‍ടെയ്നറാണ്.

ഒരു നീറ്റ് കൊമേഴ്സ്യല്‍ എന്‍റര്‍ടെയ്നറായിരിക്കും കത്തി. വളരെ ആവേശം കൊള്ളിക്കുന്ന ഒരു തിരക്കഥ ഈ സിനിമയ്ക്കുണ്ട്. ഒരു വിജയ് ചിത്രത്തിന് ആവശ്യമായ എല്ലാ ഘടകങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. തുപ്പാക്കി ആസ്വദിച്ച പ്രേക്ഷകര്‍ക്ക് കത്തിയും ഒരു വിരുന്നാകും - മുരുഗദോസ് വെളിപ്പെടുത്തി.

കൊല്‍ക്കത്തയാണ് കത്തിയുടെ പ്രധാന ലൊക്കേഷന്‍. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്‍റെ അവസാനരംഗങ്ങള്‍ ഹൈദരാബാദില്‍ ചിത്രീകരിച്ചുവരികയാണ്. ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷാണ് കത്തിയിലെ വില്ലന്‍.

അതേസമയം, തുപ്പാക്കിയുടെ ഹിന്ദി റീമേക്ക് ‘ഹോളിഡേ’ പ്രദര്‍ശനത്തിന് തയ്യാറായിട്ടുണ്ട്. അക്ഷയ്കുമാറാണ് നായകന്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :