പത്രങ്ങളില്‍ സ്വന്തം ചരമവാര്‍ത്ത നല്‍കിയ ശേഷം മുങ്ങിയ കര്‍ഷകനെ കണ്ടെത്തി !

കണ്ണൂര്‍, ചൊവ്വ, 5 ഡിസം‌ബര്‍ 2017 (09:32 IST)

അനുബന്ധ വാര്‍ത്തകള്‍

പത്രങ്ങളില്‍ ചരമവാര്‍ത്തയും പരസ്യവും നല്‍കിയ ശേഷം അപ്രത്യക്ഷനായ കര്‍ഷകനെ കണ്ടെത്തി. കുറ്റിക്കോല്‍ സ്വദേശി ജോസഫ് മേലുക്കുന്നേല്‍ എന്ന കര്‍ഷകനെ കോട്ടയത്ത് നിന്നാണ് കണ്ടെത്തിയത്. കോട്ടയത്തെ ഒരാള്‍ ജോസഫിനെ തിരിച്ചറിയുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. ശാരീരികമായി അസുഖങ്ങളുള്ളതിനാലും മക്കള്‍ക്ക് ബുദ്ധിമുട്ടാകാതിരിക്കാനുമാണ് താന്‍ നാടുവിട്ടതെന്നാണ് ജോസഫ് പൊലീസിനോട് പറഞ്ഞത്.
 
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാതൃഭൂമി, മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളില്‍ ലക്ഷങ്ങളുടെ പരസ്യം ഇയാള്‍ നല്‍കിയത്.ചരമകോളത്തിലും ഉള്‍പ്പേജിലെ വലിയ വര്‍ണപ്പരസ്യവും നല്‍കിയിട്ടുണ്ടായിരുന്നു. ജനനവും ജീവിതവും കുടുംബ പശ്ചാത്തലവുമെല്ലാം വിവരിക്കുന്നതായിരുന്നു ഉള്‍പ്പേജിലെ പരസ്യം.
 
തിരുവനന്തപുരം ആര്‍സിസിയില്‍ ചികിത്സയിലായിരുന്നുവെന്നും ഹൃദ്രോഹബാധയെ തുടര്‍ന്നായിരുന്നു അന്ത്യമെന്നും പരസ്യത്തിലുണ്ട്. സ്വന്തമായി തയ്യാറാക്കിയ പരസ്യം പയ്യന്നൂര്‍ മാതൃഭൂമി ബ്യൂറോയില്‍ നേരിട്ടാണ് ജോസഫ് ഏല്‍പ്പിച്ചത്. ഇവിടെവെച്ചുതന്നെ മലയാള മനോരമ, ദീപിക തുടങ്ങിയ പത്രങ്ങളിലും നല്‍കണമെന്ന് ആവശ്യപ്പെടുകയും പണമടക്കുകയും ചെയ്തിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

അമ്മയുടെ വിയോഗത്തിനു ഒരാണ്ട്

തമിഴ്നാട് മുഖ്യമന്ത്രി ആയിരുന്ന ജയലളിതയുടെ വിയോഗത്തിനു ഒരാണ്ട്. 2016 ഡിസംബർ 5 തമിഴ് ജനത ...

news

‘ഗെയിം ഓഫ് ആയോധ്യ’ സംവിധായകന്റെ വീടിന് നേരെ സംഘപരിവാര്‍ ആക്രമണം

‘ഗെയിം ഓഫ് ആയോധ്യ’ സംവിധായകന്‍ സുനില്‍ സിങ്ങിന്റെ വീടിന് നേരെ എബിവിപി, ഹിന്ദുജാഗരണ്‍ ...

news

ശശി കപൂറിന്റെ മരണത്തിന് പിന്നാലെ ശശി തരൂരിന് അനുശോചനപ്രവാഹം

ബോളിവുഡ് താരം ശശി കപൂറിന്റെ മരണത്തിന് പിന്നാലെ ശശി തരൂര്‍ എംപിയുടെ ഓഫീസിലേക്ക് അനുശോചന ...

news

ശശികലയുടേയും ശോഭാ സുരേന്ദ്രന്റേയും 'അസുഖം' വേറെ: മണിയുടെ പ്രസംഗം വിവാദമാകുന്നു

പ്രസംഗ ശൈലിയിൽ എപ്പോഴും വിവാദങ്ങൾ സൃഷ്ട്ടിക്കുന്ന മന്ത്രി മണിയുടെ പുതിയ പ്രസംഗവും ...

Widgets Magazine