രാജിവെച്ച മാധ്യമപ്രവര്‍ത്തകയെ അധിക്ഷേപിച്ച് ന്യൂസ്എഡിറ്റര്‍; പോസ്റ്റിൽ തെറിയഭിഷേകം, പൊങ്കാലക്കാരെ നേരിടാൻ സുക്കർബർഗിനെ വരെ ഞെട്ടിക്കുന്ന പുത്തൻരീതി

അൽനിമയെ കരിവാരിതേക്കാൻ ന്യൂസ് എഡിറ്റർ, പൊങ്കാലയുമായി സോഷ്യൽ മീഡിയ

കൊച്ചി| aparna shaji| Last Modified വ്യാഴം, 30 മാര്‍ച്ച് 2017 (08:02 IST)
മന്ത്രി എ കെ ശശീന്ദ്രൻ രാജിവെയ്ക്കാനുണ്ടായ സാഹചര്യമാണ് കഴിഞ്ഞ കുറേ ദിവസമായിട്ട് കേരളത്തിലെ പ്രധാനവാർത്ത. വാർത്ത പുറത്തുവിട്ട മംഗളം ചാനൽ രുക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ചാനലിൽ നിന്നും വനിതാ മാധ്യമപ്രവർത്തക രാജിവെച്ചതോടെ പലരും കൂട്ടമായി ആക്രമിയ്ക്കുകയാണ് കക്ഷിയെ.

രാജിവെച്ച വനിതാ മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരെ അധിക്ഷേപവുമായി ചാനലിന്റെ ന്യൂസ് എഡിറ്റര്‍ രംഗത്തെത്തിയിരിക്കുകയാണ്. സ്‌നേഹനിധിയായ കുഞ്ഞനുജത്തി അല്‍മീനാ അഷറഫിന് എന്ന് തുടങ്ങുന്ന കുറിപ്പാണ് മംഗളം ന്യൂസ് എഡിറ്റര്‍ എസ് വി പ്രദീപ് ഫെയ്‌സ്ബുക്കിലിട്ടിരിക്കുന്നത്. നിമിഷങ്ങൾക്കകം പോസ്റ്റ് വൈറലായിരിക്കുകയാണ്.

പ്രദീപ് പോസ്റ്റിട്ടതിന് പിന്നാലെ വന്‍ ആക്രമണമാണ് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ നേരിട്ടത്. കടുത്ത ഭാഷയിലാണ് പലരും കമന്റുകൾ ഇടുന്നത്. പൊങ്കാലക്കാരെ നേരിടാൻ പ്രദീപ് കണ്ടെത്തിയ മാർഗം ആരേയും ഞെട്ടിക്കുന്നതായിരുന്നു. പത്തുമിനുട്ട് ഇടവേളയില്‍ നിലവിലെ പോസ്റ്റ് ഡിലീറ്റ് ചെയ്ത് വീണ്ടും പോസ്റ്റ് ചെയ്ത്. നൂറിലധികം തവണ ഇതിനകം തന്നെ പ്രദീപ് പോസ്റ്റ് ഡിലീറ്റ് ചെയ്ത്, റീപോസ്റ്റ് ചെയ്തിട്ടുണ്ടെന്നാണ് പൊങ്കാലക്കാര്‍ പറയുന്നത്.

പോസ്റ്റിന്റെ പൂർണ രൂപം:

സ്ത്രീ പക്ഷം. പാഠഭേദം. "കപട" മുഖത്തെ സ്ഥാപനത്തിലെ ഓരോ സെക്ഷനും തിരിച്ചറിഞ്ഞ് വിലയിരുത്തി സഹികെട്ടിരുന്നു. മംഗളം മാനേജ്മെന്റ് സംരക്ഷിച്ചത് കൊണ്ട് മാത്രം മറ്റുള്ളവർ സഹിച്ചു. കള്ള വീഡിയോ കാട്ടി ഇന്റർവ്യു ബോർഡിനെ തെറ്റിദ്ധരിപ്പിച്ചെന്ന് തെളിഞ്ഞ ദിവസം പുറത്താക്കാൻ എഡിറ്റോറിയൽ ബോർഡ് നിർദ്ദേശിച്ചതാണ്. അപ്പോഴും മംഗളം മാനേജ്മെന്റ് സംരക്ഷിച്ചു. ഇനി മറ്റുള്ളവർ ആശ്വസിക്കും.

എന്റെ കുഞ്ഞനുജത്തി അൽനീമ അഷറഫിന്,

ഇത് നിന്നെ പോലെ മറ്റൊരൂ മംഗളം കുടുംബാംഗമായ വനിതയുടെ അഭിപ്രായം പരസ്യമായി രേഖപ്പെടുത്തിയത് താഴെ,,,അത് അംഗീകരിക്കുന്ന സഹപ്രവര്‍ത്തകര്‍,,, എന്റെ കൊച്ച് കുഞ്ഞനുജത്തീ ,,, നിന്നെ പരിചയപ്പെട്ടിട്ട് 4 മാസം., ഇതു കൂടിതെ നിന്റെ ”തൊഴില്‍”പരമായ മികവിനെകുറിച്ച് എന്റെ വിലയിരുത്തലുകൾ ഉണ്ടാകും.

പ്രിയപ്പെട്ട മാധ്യമ സുഹൃത്തേ,

നീ ചെയ്തത് വളരെ മഹത്തരമായ കാര്യമാണെന്ന് ഒരുപക്ഷേ ആൾക്കാർ പറഞ്ഞേക്കാം. നിനക്ക് കയ്യടികൾ നൽകിയേക്കാം. പക്ഷെ ഒന്നു നീ ഓർക്കുക ആ മന്ത്രി രാജി വെച്ച ദിവസം നിന്റെ മുഖത്തും സന്തോഷം ഉണ്ടായിരുന്നു. അന്നേദിവസം ഈ സംഭവത്തിൽ പ്രതിഷേധിച്ചു ഡെസ്കിൽ വന്ന പല കോളുകൾക്കും നീ മറുപടി കൊടുക്കുകയും വിളിച്ചവരെ പരിഹസിച്ചു കോൾ വെക്കുകയും ചെയ്ത ആളാണ്. അപ്പോൾ കൂടെ നിന്നവർ പറഞ്ഞു നിന്റെ നാവിനെ കണ്ട്രോൾ ചെയ്യൂ അല്ലെങ്കിൽ വേറൊരു രീതിയിൽ നീ വ്യാഖ്യാനിക്കപ്പെടും എന്ന്. അന്ന് നീ അത് ചെറിയ ചിരിയോടെ ഏറ്റെടുത്തു.

ഒരു കാര്യം നീ ഓർക്കുക. നിനക്കെതിരെ ഒത്തിരി പ്രോബ്ലംസ് വന്നപ്പോൾ നിന്റെ റീഡിങ് പെർഫോർമൻസ് മോശമായത് സഹിതം, നിന്നെ സപ്പോർട്ട് ചെയ്ത സ്ഥാപനമാണ് മംഗളം . നിന്റെ ചെയ്തികൾ ചില കാര്യങ്ങളിൽ അതിരു വിട്ടപ്പോഴും, നിന്റെ ഭാഗത്താണ് തെറ്റ് എന്ന് ഉത്തമ ബോധ്യവും, തെളിവുകളും ഉണ്ടായിട്ടും നിന്നെ നിലനിർത്താനാണ് മംഗളം നോക്കിയത്. അവിടെ നീ സുരക്ഷിതയല്ലായിരുന്നു എന്ന് പറയാൻ പറ്റുമോ ? കഴിഞ്ഞ മെയ്‌ മാസത്തിൽ നിനക്ക് എന്തൊക്കെയോ മനസിലായി എന്നാണല്ലോ നീ പറഞ്ഞത്. അന്ന് നീ ഈ പറഞ്ഞ ധാർമികത എവിടെ ആയിരുന്നു. അന്നും നീ സാലറി വാങ്ങുന്നുണ്ടായിരുന്നല്ലോ. നിന്റെ ധാർമികത മംഗലവുമായി ഇണങ്ങുന്നത് അല്ലായിരുന്നു എങ്കിൽ ആ നിമിഷം നീ ഇറങ്ങണമായിരുന്നു.

Faces of എന്നാ പ്രോഗ്രാമിൽ നിനക്ക് വളരെ അടുപ്പമുണ്ടെന്ന് പറഞ്ഞ നിന്റെ ''പ്രിയപ്പെട്ട ചേച്ചി"യെപ്പറ്റി നീ എന്തുമാത്രം കുറ്റങ്ങളാണ് ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞിരുന്നത്. അതിനു ശേഷം അവരെ കാണുമ്പോൾ ഉള്ള സ്നേഹപ്രകടനങ്ങളിൽ മറ്റാരെക്കാളും മികച്ച വ്യക്തിയും നീ ആയിരുന്നു. Best performer.. അതുകൊണ്ടു നീ അഭിപ്രായങ്ങളിൽ മറിഞ്ഞു തിരിയുമെന്നതിൽ ഞങ്ങൾക്കാർക്കും തർക്കമില്ല. പക്ഷെ ഒരുകാര്യം നല്ല കാറ്റുള്ള ടൈംയിൽ നീ ഇത് ചെയ്തതുകൊണ്ട് നിനക്ക് നേട്ടമുണ്ട്.

നീ മംഗളത്തിൽ സബ്എഡിറ്റർ പോസ്റ്റിൽ എങ്ങനെ കയറി എന്ന് എനിക്ക് നന്നായി അറിയാം. നീ ഒരു ചാനലിലും ചെയ്യാതെ, പേർസണൽ ആവിശ്യത്തിന് നിർമിച്ച വീഡിയോ ഇന്റർവ്യൂ നു കൊണ്ട് വന്നിട്ട് അത് ഏതോ ചാനലിൽ കാണിച്ചതാണ് എന്ന് കള്ളം പറഞ്ഞതും.. പിന്നീടു ആ കള്ളം പൊളിയുകയും നീ സമ്മതിക്കുകയും ചെയ്തു... so ഈ രണ്ട് വേഷം നിനക്കിണങ്ങും.

മറ്റൊരു കാര്യം. ഇവിടുത്തെ പെൺകുട്ടികൾ safe അല്ലാന്നു കള്ളം പറഞ്ഞു നീ നീറണ്ട. They are all protected here..അവരുടെ പ്രശ്നങ്ങൾ പുറംലോകത്തെ അറിയിക്കാൻ നിന്റെ നാവിനെ ആശ്രയിക്കുന്ന കുട്ടികളും അല്ല അവർ. നീ പരാജയമാണെന്ന് തിരിച്ചറിഞ്ഞപ്പോൾ നീ ഇറങ്ങി. പലവട്ടം ഒഴിവാക്കപ്പെടേണ്ട നിന്നെ മാനേജ്‌മന്റ് നിലനിർത്തിയത് മംഗളം സ്ഥാപനത്തിൽ നിന്ന് ഒരു പെൺകുട്ടിയും മനസ്സ് നൊന്തു ഇറങ്ങിപ്പോകരുത്‌ എന്ന്‌ സ്ഥാപനത്തിന് നിർബന്ധം ഉള്ളതുകൊണ്ട് മാത്രമാണ് . നീ ഈ വിഷയം legally സോൾവ്‌ ആകുന്നതു വരെ പിടിച്ചു നിന്നിരുന്നേൽ ഒരു പക്ഷെ നിനക്ക് നഷ്ടക്കച്ചോടം ആയേനെ..

Watever... i dont know wats ur catch in this performance... so enjoy ur fame for a shoooorttt tym span... and a peace of advice for free. ഇനിയുള്ള സ്ഥാപനത്തിൽ എങ്കിലും വിശ്വാസ്യത കാണിക്കണം.. wish u al d bst for ur next move.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :