Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (16:26 IST)
തിരുവനന്തപുരത്ത് മാധ്യമപ്രവർത്തകൻ കെ എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിലെ മുഖ്യപ്രതിയായ
ശ്രീറാം വെങ്കിട്ടരാമൻ അപകടം നടക്കുന്ന സമയത്ത് മദ്യപിച്ചിരുന്നുവെന്ന് ദൃക്‌സാക്ഷി. അപകടം നടന്നതിന് തൊട്ടുപിന്നാലെ ശ്രീറാം തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ പൊലീസ് ഭയഭക്തി ബഹുമാനത്തോടെയാണ് പെരുമാറിയതെന്നും ദൃക്‌സാക്ഷി ബെന്‍സണ്‍ മനോരമ ന്യൂസിനോട് പറഞ്ഞു.
ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാരനായ ബെന്‍സണ്‍ന്റെ കണ്‍മുന്നിലാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ ബഷീറിനെ ഇടിച്ച് വീഴ്ത്തിയത്. അമിതവേഗത്തില്‍ കാറോടിച്ച ശ്രീറാം മദ്യപിച്ചിരുന്നുവെന്നതില്‍ ബെന്‍സണ് സംശയമില്ല.
അപകട സ്ഥലത്തെത്തിയ പൊലീസ് ആദ്യം ശ്രീറാമിനോട് ദേഷ്യപ്പെട്ടു. പക്ഷെ തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചതോടെ സാഹചര്യം മാറിയെന്നും ഇതോടെയാണ് ശ്രീറാം ഡ്രൈവിങ് സീറ്റില്‍ നിന്ന് ഇറങ്ങുന്നത് കണ്ടിട്ടും ആരാണ് വാഹനമോടിച്ചതെന്ന് അറിയില്ലെന്ന് പൊലീസ് നിലപാടെടുത്തതെന്നും ബെന്‍സണ്‍ പറയുന്നു.