Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (13:54 IST)
വിവാഹ വേദികളിലും മറ്റു ചടങ്ങകളിലും ഭംഗിയുള്ള വേഷം ധരിച്ച് നുഴഞ്ഞു കയറും, വിവാഹ ചടങ്ങിന് വന്നതാണെന്നേ പറയു. പക്ഷേ ഉദ്ദേശം മോഷണം ആണ്. പൊതു ചടങ്ങുകളിൽ നുഴഞ്ഞു കയറി പണവും മറ്റു വിലപിടിപ്പുള്ള വസ്ഥുക്കളും കവർന്നു മുങ്ങുന്ന സ്ത്രീ കാരണം പുലിവാല് പിടിച്ചിരിക്കുകയാണ് പൊലീസ്
അമേരിക്കയിലെ ടെക്സസിലെ കോമലിലാണ് സംഭവം, കോമൽ കൗണ്ടിയിൽ മാത്രം അടുത്തിടെ ഇത്തരത്തിലുള്ള ആറ് സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. എന്നാൽ മോഷ്ടാവിനെ പിടികൂടാൻ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. സ്ത്രീയുടെ ചിത്രങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട് ഇവരെ പിടികൂടാൻ സഹായിക്കുന്നവർക്ക് 4000 ഡോളർ പ്രതിഫലം പ്രഖ്യാപിച്ചിരിക്കുകയാണ് പൊലീസ്.
ചടങ്ങുകളിലെത്തിയ ശേഷം അളുകളുമായി സൗഹൃദം സ്ഥാപിക്കും. പിന്നീടാണ് മോഷണം. വിവാഹത്തിന് എത്തുന്ന ആളുകളിൽ നിന്നും വിലപ്പെട്ട വസ്ഥുകൾ മോഷ്ടിക്കുന്നതിന് പുറമേ വിവാഹ സമ്മാനമായി ലഭിക്കുന്ന വിലപിടിപ്പുള്ള വസ്ഥുക്കളും വാലിയ വിലയുള്ള ഗിഫ്റ്റ് കാർഡുകളും ചെക്കുകളുമെല്ലാം ഇവർ മോഷ്ടിക്കുന്നതായാണ് റിപ്പോർട്ടുകൾ.