റെയില്‍വേ ട്രാക്കില്‍ തെങ്ങുവീണു: ദുരന്തം ഒഴിവായി

 എക്സ്പ്രസ് ട്രെയിന്‍ , കടലുണ്ടി, തെങ്ങു വീണ്
കടലുണ്ടി| jibin| Last Modified ബുധന്‍, 23 ജൂലൈ 2014 (17:32 IST)
എറണാകുളത്തു നിന്ന് മഡ്ഗാവിലേക്ക് പോയ എക്സ്പ്രസ് ട്രെയിനിനു മുന്നില്‍ തെങ്ങുവീണെങ്കിലും തലനാരിഴയ്ക്ക് ദുരന്തം ഒഴിവായി. കടലുണ്ടി സ്റ്റേഷന്‍ വിട്ട ട്രെയിന്‍ രണ്ട് കിലോമീറ്റര്‍ ദൂരം പിന്നിട്ടപ്പോഴാണു സംഭവം.

വഴിയിലുള്ള വടക്കുമ്പാട് പാലത്തിനടുത്തെത്തിയപ്പോഴാണു എഞ്ചിനു തൊട്ടുമുന്നില്‍ സമീപത്തെ പുരയിടത്തിലുള്ള തെങ്ങുമറിഞ്ഞു വീഴുന്നത്. കോഴിക്കോടിനും തിരൂരിനും ഇടയ്ക്ക് മറ്റ് സ്റ്റോപ്പുകള്‍ ഒന്നും ഇല്ലാതിരുന്നതിനാല്‍ ട്രെയിന്‍ സാമാന്യം നല്ല വേഗത്തിലുമായിരുന്നു.


എന്നാല്‍ തൊട്ടുമുന്നിലായതിനാല്‍ എഞ്ചിന്‍ ഡ്രൈവര്‍ക്ക് എന്തെങ്കിലും ചെയ്യാനാകും മുമ്പു തന്നെ എഞ്ചിന്‍ തെങ്ങിന്‍ തടി ഇടിച്ചു തെറിപ്പിച്ചിരുന്നു. തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തുകയും നാട്ടുകാരുടെയും മറ്റും സഹായത്തോടെ തെങ്ങു മുറിച്ചുമാറ്റി യാത്ര തുടരുകയും ചെയ്തു. പത്ത് മിനിട്ട് വൈകി പിന്നീട് യാത്ര തുടര്‍ന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :