പീഡനശ്രമം: രണ്ട് പേര്‍ പിടിയില്‍

  പീഡനശ്രമം , കൊട്ടാരക്കര , വിദ്യാര്‍ത്ഥിനി , പൊലീസ്
കൊട്ടാരക്കര| jibin| Last Modified ബുധന്‍, 23 ജൂലൈ 2014 (17:26 IST)
വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട് രണ്ടു പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊട്ടാരക്കരയ്ക്കടുത്ത് കരിക്കം സ്വദേശികളായ കുഴിവിള വീട്ടില്‍ റജി (30), വട്ടക്കാല വീട്ടില്‍ ജോയി (28) എന്നിവരാണു വലയിലായത്.

പ്ളസ് ടുവിനു പതിക്കുന്ന വിദ്യാര്‍ത്ഥിനി സ്കൂള്‍ വിട്ട് വീട്ടിലേക്ക് വരുന്ന വഴിയില്‍ വച്ചായിരുന്നു ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. കരിക്കം ഭാഗത്തെ ആളൊഴിഞ്ഞ ഭാഗത്തു വച്ച്
ഇവര്‍ കുട്ടിയെ ബലമായി പിടിച്ച് റബ്ബര്‍ തോട്ടത്തിലേക്ക് കൊണ്ടുപോവുകയായിരുന്നു. എന്നാല്‍ കുട്ടിയുടെ നിലവിളി കേട്ട് സമീപവാസികള്‍ ഓടിയെത്തിയതോടെ ഇരുവരും ഓടി രക്ഷപ്പെട്ടു.

പെണ്‍ കുട്ടിയുടെ മാതാപിതാക്കളുടെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലില്‍ ഇരുവരെയും പിടികൂടി. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :