ഇടതുമുന്നണി സര്‍ക്കാര്‍ പുതിയ മദ്യനയത്തില്‍ നിന്ന് പിന്മാറില്ലെന്ന് എക്സൈസ് മന്ത്രി

പുതിയ മദ്യനയത്തില്‍ നിന്ന് പിന്മാറില്ലെന്ന് എക്സൈസ് മന്ത്രി

തിരുവനന്തപുരം| JOYS JOY| Last Modified ശനി, 20 ഓഗസ്റ്റ് 2016 (14:13 IST)
സംസ്ഥാനത്ത് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പുതിയ മദ്യനയത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറില്ലെന്ന് എക്സൈസ് മന്ത്രി ടി പി രാമകൃഷ്‌ണന്‍. ഒരു വാര്‍ത്താ ചാനലിനു നല്‌കിയ അഭിമുഖത്തിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. സര്‍ക്കാരിന്റെ മദ്യനയം ഉടന്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യു ഡി എഫ് സര്‍ക്കാറിന്‍റെ നയത്തില്‍ നിന്ന് വ്യത്യസ്തമായിരിക്കും പുതിയ നയം. നിയമസഭ തെരഞ്ഞെടുപ്പിലെ ജനവിധി യു
ഡി എഫ് സര്‍ക്കാരിന്‍റെ മദ്യനയത്തിന് എതിരെയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.

മദ്യനയം രൂപീകരിക്കുന്നതിനായി വിവിധ മേഖലകളിൽ ഉളളവരുമായി സര്‍ക്കാര്‍ ചര്‍ച്ചകളും ആശയവിനിമയവും നടത്തുകയാണ്. ഗൗരവത്തോടെയാണ് ടൂറിസം മേഖലയിലെ പ്രതിസന്ധിയും സര്‍ക്കാര്‍ കാണുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :