ഉമ്മന്‍ചാണ്ടിക്ക് ബാബുവിനോടുള്ള സ്‌നേഹമാണ് യഥാര്‍ഥ സ്‌നേഹം; പറയുന്നതു കേട്ടാല്‍ തരിച്ചിരിക്കും

ബാബു എന്ന പേര് കേട്ടാല്‍ ഉമ്മന്‍ചാണ്ടിയുടെ മനസ് തുടിക്കും; പറയുന്നതു കേട്ടാല്‍ തരിച്ചിരിക്കും

ep jayarajn , oommen chandy , udf , kodiyeri balakrishnan , CPM , ഉമ്മൻചാണ്ടി , സിപിഎം , കെ  ബാബു , ജയരാജന്റെ രാജി , ഹൈക്കോടതി
കോട്ടയം| jibin| Last Modified ശനി, 15 ഒക്‌ടോബര്‍ 2016 (15:50 IST)
ബന്ധുനിയമന വിവാദത്തില്‍ കുറ്റം ചെയ്തതായി ജയരാജനു തന്നെ ബോധ്യമുണ്ടെന്ന്​ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി.
വിവാദത്തില്‍ സിപിഎമ്മിനുണ്ടായ നാണക്കേട് യുഡിഎഫിന്റെ തലയില്‍ കെട്ടിവെക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. കെ
ബാബുവിനെതിരായ പരാമര്‍ശങ്ങള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തതിനാലാണ് അദ്ദേഹത്തിന്റെ രാജി സ്വീകരിക്കാതിരുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

ബാബുവിന്റെ കാര്യം പോലയല്ല ജയരാജന്റെ കാര്യം. അഴിമതിയും സ്വജനപക്ഷ പാതിത്വവും ജയരാജന് പോലും ബോധ്യപ്പെട്ടു. അദ്ദേഹം തെറ്റ് സമ്മതിച്ചു എന്നാണ് കോടിയേരി ഇന്നലെ പറഞ്ഞത്. അക്കാര്യം പാര്‍ട്ടിക്കും ജനങ്ങള്‍ക്കും ബോധ്യപ്പെട്ടുവെന്നും കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ബാബുവിനെതിരെ ആരോപണം മാത്രമാണുണ്ടായിരിക്കുന്നത്​. എന്നാൽ ജയരാജ​ന്റെ കാര്യത്തിൽ അഴിമതിയും സ്വജനപക്ഷപാതവും അദ്ദേഹത്തിനു പോലും ബോധ്യപ്പെട്ടു. ഇങ്ങനെ സ്വയം സമ്മതിക്കുന്ന കാര്യവും ആരെങ്കിലും ഉന്നയിക്കുന്ന ആരോപണവും ഒന്നായി കാണാന്‍ സാധിക്കില്ല. നാണക്കേട്​ മറക്കാൻ യുഡിഎഫിനെ പഴിചാരാനുള്ള സിപിഎം ശ്രമം വിലപ്പോകില്ലെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :