ഇ.പി.ജയരാജനെതിരെ നടപടിയില്ല; എല്‍ഡിഎഫ് കണ്‍വീനറായി തുടരും

ജയരാജനെതിരെ കടുത്ത നടപടിയൊന്നും ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സമുന്നത നേതാക്കള്‍ അഭിപ്രായപ്പെട്ടത്

രേണുക വേണു| Last Modified ചൊവ്വ, 30 ഏപ്രില്‍ 2024 (10:29 IST)

എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി.ജയരാജനെതിരെ സിപിഎം നടപടിയെടുക്കില്ല. എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് ജയരാജന്‍ തുടരട്ടെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചു. കേരളത്തിന്റെ ചുമതലയുള്ള ബിജെപി ദേശീയ നേതാവ് പ്രകാശ് ജാവഡേക്കറുമായി ജയരാജന്‍ രഹസ്യ കൂടിക്കാഴ്ച നടത്തിയത് നേരത്തെ വിവാദമായിരുന്നു. ഇതേ തുടര്‍ന്ന് ജയരാജനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തു നിന്ന് നീക്കിയേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ജയരാജനെതിരെ കടുത്ത നടപടിയൊന്നും ആവശ്യമില്ലെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള സമുന്നത നേതാക്കള്‍ അഭിപ്രായപ്പെട്ടത്. ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്ന തരത്തിലുള്ള വാര്‍ത്തകളെ പൂര്‍ണമായി അവഗണിക്കാനും സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനമായി. അതേസമയം ജാവഡേക്കറുമായി നടത്തിയ കൂടിക്കാഴ്ച ജയരാജനു ഒഴിവാക്കാമായിരുന്നെന്നും ഉന്നത സ്ഥാനത്തിരിക്കുമ്പോള്‍ അല്‍പ്പം കൂടി ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിമര്‍ശനമുയര്‍ന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :