എംഎം മണി മികച്ച നേതാവാണോ ?; തുറന്നടിച്ച് ഇപി ജയരാജൻ രംഗത്ത്

എംഎം മണി മന്ത്രിസ്ഥാനത്ത് എത്തുന്നതില്‍ എതിര്‍പ്പോ ?; വെളിപ്പെടുത്തലുമായി ഇപി ജയരാജന്‍ രംഗത്ത്

  ep jayarajan , mm mani , ep , jayarajan , cpm , ഇപി ജയരാജൻ , സിപിഎം , സിപിഐ , കാനം രാജേന്ദ്രൻ
കണ്ണൂർ| jibin| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (19:33 IST)
സിപിഎം സംസ്‌ഥാന സെക്രട്ടേറിയറ്റംഗവും ഇടുക്കി ജില്ലാ സെക്രട്ടറിയുമായ എംഎം മണിയെ മന്ത്രിയായി പ്രഖ്യാപിച്ചത് മികച്ച തീരുമാനമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എംഎൽഎ. മണി നല്ല നേതാവാണെന്നതില്‍ സംശയമില്ല. മന്ത്രിസഭയിൽ ഒരു ഒഴിവുണ്ടായാൽ പകരം ആളെ നിയമിക്കുന്നത് സ്വാഭാവികമാണെന്നും ഇപി പറഞ്ഞു.

സിപിഎം സംസ്‌ഥാന കമ്മിറ്റി യോഗത്തിൽ നിന്ന് വിട്ടുനിന്നത് മറ്റൊരു അത്യാവശ്യത്തിന് പോകേണ്ടി വന്നതിനാലാണ്. മറിച്ച് പ്രചരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണ്. തന്റെ മന്ത്രിസ്‌ഥാനം നഷ്‌ടമായതില്‍ ആരെയും കുറ്റപ്പെടുത്താനില്ല. പൊതുമേഖലാ സ്‌ഥാപനങ്ങൾ കൈയടക്കാൻ കാത്തിരുന്ന ചില സ്വകാര്യവ്യക്‌തികൾ മാധ്യമങ്ങളെ വിലയ്ക്കെടുത്തതാണ് തന്റെ മന്ത്രിസ്‌ഥാനം നഷ്‌ടമാകാൻ കാരണമായതെന്നും ജയരാജന്‍ വ്യക്തമാക്കി.

അതേസമയം, എംഎം മണി സംസ്‌ഥാന മന്ത്രിസഭയിൽ അംഗമാകുന്നതിൽ എതിര്‍പ്പില്ലെന്ന് സംസ്‌ഥാന സെക്രട്ടറി പറഞ്ഞു. എംഎം മണി ന്ത്രിസഭയിൽ അംഗമാകുന്നതിൽ സിപിഐക്ക് എതിർപ്പോ അഭിപ്രായ വ്യത്യാസമോ ഇല്ല. സിപിഎമ്മിന്റെ ഏത് മന്ത്രിയും എൽഡിഎഫിന്റെ മന്ത്രിയാണ്. അതുപോലെ സിപിഐയുടെ ഏത് മന്ത്രിയും എൽഡിഎഫിന്റെ മന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :