സക്കീര്‍ നായികിനെ പിടി കൂടാന്‍ രണ്ടും കല്‌പിച്ച് ഇന്ത്യ; ഇന്ത്യന്‍ അന്വേഷണ ഏജന്‍സികളോട് സഹകരിക്കാതെ സക്കീര്‍; ഇന്റര്‍പോളിന്റെ സഹായം എന്‍ഐഎ തേടിയേക്കും

സക്കീര്‍ നായിക്കിനെതിരെ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ എന്‍ ഐ എ

ന്യൂഡല്‍ഹി| Last Modified തിങ്കള്‍, 21 നവം‌ബര്‍ 2016 (09:28 IST)
വിവാദമതപ്രഭാഷകന്‍ സക്കീര്‍ നായികിനെതിരെ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ എന്‍ ഐ എ തയ്യാറെടുക്കുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇന്ത്യന്‍ ഏജന്‍സികളോട് ഇതുവരെ സക്കീര്‍ നായിക് സഹകരിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് ദേശീയ അന്വേഷണ ഏജന്‍സി ഇന്റര്‍പോളിന്റെ സഹായം തേടാന്‍ തയ്യാറെടുക്കുന്നത്.

പ്രകോപനപരമായി പ്രസംഗം നടത്തുന്നതാണ് സക്കീര്‍ നായിക്കിനെതിരായ കുറ്റം. യുവാക്കളെ ഭീകരവാദത്തിലേക്ക് ഇത്തരം പ്രസംഗങ്ങളിലൂടെ ആകര്‍ഷിക്കുന്നു എന്നാണ് സക്കീറിനെതിരായ ആരോപണം. ഇതിനെ തുടര്‍ന്ന് ഇയാളുടെ ഉടമസ്ഥതയിലുള്ള പീസ് ടി വിയും ഇസ്ലാമിക് പീസ് റിസര്‍ച്ച് ഫൌണ്ടേന്‍ എന്നിവയ്ക്കെതിരെയും കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ എടുത്തിരുന്നു.

അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരായില്ലെങ്കില്‍ സക്കീറിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും റെഡ്കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുന്നതിനായി ഇന്റര്‍പോളിനെ സമീപിക്കാനുമാണ് എന്‍ ഐ എ തീരുമാനം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :