പ്രവേശന പരീക്ഷയില്‍ മലയാളത്തിന് ഗ്രേസ് മാര്‍ക്കിന് ശുപാര്‍ശ

തിരുവനന്തപുരം| VISHNU.NL| Last Updated: ഞായര്‍, 27 ഏപ്രില്‍ 2014 (11:43 IST)
മലയാളം മീഡിയം സ്കൂളുകളില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക്
മെഡിക്കല്‍ / എഞ്ചീനീയറിങ് പ്രവേശന പരീക്ഷയില്‍ 5 ശതമാനത്തില്‍ കുറയാത്ത ഗ്രേസ് മാര്‍ക്ക് നല്‍കണമെന്ന് ശുപാര്‍ശ. മലയാളം ഔദ്യോഗിക ഭാഷാ കരട് നിയമത്തിലാണ് ശുപാര്‍ശയുള്ളത്.

കേരളത്തില്‍ നടത്തുന്ന പ്രഫഷണല്‍ കോഴ്സുകളുള്‍പ്പടെയുള്ള എല്ലാ കോഴ്സുകളിലും മലയാളം പേപ്പര്‍ സെമസ്റ്റര്‍ പരീക്ഷകളില്‍ ഉള്‍പ്പെടുത്തണമെന്ന സുപ്രധാന ശുപാര്‍ശയും കരട് നിയമത്തിലുണ്ട്.

കരട് ഇപ്പോള്‍ നിയമ വകുപ്പിന്റെ പരിഗണനയിലാണ്. ബില്ലിലെ നിര്‍ദേശങ്ങള്‍ അടുത്ത നിയമ സഭാ സമ്മേളനത്തില്‍ പാസാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :