മലയാളസര്‍വകലാശാലയില്‍ പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ പരിശീലം

മലപ്പുറം| WEBDUNIA|
PRO
മലയാള സര്‍വകലാശാലയില്‍ പഠിക്കുന്ന ഇരുചക്രവാഹനം ഓടിക്കാറിയാത്ത മുഴുവന്‍ പെണ്‍കുട്ടികള്‍ക്കും പരിശീലം നല്‍കുന്നു. സര്‍വകലാശാല ചാവക്കാട് അക്ഷരം കാംപസില്‍ സ്ത്രീ ശാക്തീകരണത്തിന്റെ ഭാഗമായി വനിതാ പരാതി പരിഹാരവേദിയാണ് അവസരമൊരുക്കുന്നത്.

സൈക്കിള്‍ പരിശീലത്തിന്റെ ഉദ്ഘാടനം വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ കാംപസില്‍ സൈക്കിളോടിച്ച് നിര്‍വഹിച്ചു. രജിസ്ട്രാര്‍ കെ.വി. ഉമര്‍ ഫാറൂഖ് സന്നിഹിതായിരുന്നു. ഒന്നാം ഘട്ടത്തില്‍ പെണ്‍കുട്ടികളെ സൈക്കിള്‍ പഠിപ്പിക്കും. പിന്നീട് സ്കൂട്ടര്‍ - മോട്ടോര്‍ സൈക്കിള്‍ പരിശീലവും നല്‍കും.

കാമ്പസിലെ സൈക്കിള്‍ ഓടിക്കാനറിയുന്ന കുട്ടികളുടെ സഹായത്തോടെയാണ് പഠനം. പെണ്‍കുട്ടികളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്ന കൌണ്‍സലിങ് ക്ളാസുകള്‍, സന്നദ്ധ പ്രവര്‍ത്തങ്ങള്‍, മറ്റു സേവ പ്രവര്‍ത്തങ്ങള്‍ എന്നിവയും വനിതാ പരാതി പരിഹാര വേദി സംഘടിപ്പിക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :