കുമ്മനം വീട്ടില്‍ വന്നപ്പോള്‍ സ്വീകരിച്ചത് സ്വാഭാവികമായ രീതി, ഞാന്‍ ബിജെപിയായിട്ടില്ല; സോഷ്യല്‍ മീഡിയകളിലെ പ്രചാരണത്തിനെതിരെ നെടുമുടി വേണു

കുമ്മനം വീട്ടില്‍ എത്തിയപ്പോള്‍ സ്വീകരിച്ചു

 നെടുമുടി വേണു , ബിജെപി , സോഷ്യല്‍ മീഡിയ , നിയമസഭ തെരഞ്ഞെടുപ്പ്
കോഴിക്കോട്| jibin| Last Modified ശനി, 30 ഏപ്രില്‍ 2016 (13:48 IST)
നിയമസഭ തെരഞ്ഞെടുപ്പില്‍ താന്‍ ബിജെപിയെ അനുകൂലിക്കുന്നുവെന്ന് കാട്ടി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന പോസ്‌റ്റുകള്‍ക്കെതിരെ നടന്‍ നെടുമുടി വേണു രംഗത്ത്. ബിജെപി സംസ്ഥാന പ്രസിഡന്റും വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിയുമായ കുമ്മനം രാജശേഖരന്‍ വോട്ട് ചോദിച്ച് വീട്ടില്‍ എത്തിയപ്പോള്‍ സ്വീകരിക്കുകയാണ് താന്‍ ചെയ്‌തത്.
അല്ലാതെ പ്രചരിക്കുന്ന തരത്തിലുള്ള വാര്‍ത്തകളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും അദ്ദേഹം പറഞ്ഞു.

കുമ്മനം വീട്ടില്‍ എത്തിയപ്പോള്‍ സ്വീകരിച്ചു. സ്ഥാനാര്‍ഥി വോട്ട് ചോദിച്ച് വീട്ടില്‍ എത്തിയാല്‍ സ്വാഭാവികമായ രീതി മാത്രമാണ്. അല്ലാതെ മറ്റ് ബന്ധങ്ങളൊന്നും ബിജെപിയുമായി തനിക്ക് ഇല്ലെന്നും നെടുമുടി വേണു പറഞ്ഞു.

കുമ്മനത്തെ സ്വീകരിക്കുന്ന ചിത്രത്തിനൊപ്പം ‘ഇനി വിശ്വാസം ബിജെപിയില്‍ മാത്രം’ എന്ന തലക്കെട്ടിലാണ് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതോടെയാണ് പ്രതികരണവുമായിട്ട് നെടുമുടി വേണു രംഗത്ത് എത്തിയിരിക്കുന്നത്. ബിജെപി ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനെതിരെ യുവതാരങ്ങള്‍ നേരത്തെ രംഗത്ത് എത്തിയിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :