എ കെ ജെ അയ്യര്‍|
Last Modified ഞായര്‍, 29 നവംബര്‍ 2020 (13:06 IST)
തിരുവനന്തപുരം: അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശ ഭരണ തെരഞ്ഞെടുപ്പില്‍ ഭാഷാ ന്യൂനപക്ഷങ്ങള്‍ ഉള്ള നിയോജക മണ്ഡലങ്ങളില്‍ ഉള്ള ചില പഞ്ചായത്തുകളില്‍ തമിഴിലും കന്നടയിലും ബാലറ്റ് പേപ്പര്‍ ഉണ്ടാവും. ബാലറ്റ് പേപ്പറിനൊപ്പം വോട്ടിംഗ് മെഷീനില്‍ പതിപ്പിക്കുന്ന ബാലറ്റ് ലേബല്‍ എന്നിവയും ഇത്തരത്തില്‍ അച്ചടിക്കും. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ നിര്‍ദ്ദേശം നല്‍കി.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ ചില വാര്‍ഡുകളില്‍ മലയാളത്തിനൊപ്പം തമിഴിലും കാസര്‍കോട്ടെ ചില വാര്‍ഡുകളില്‍ കന്നഡ ഭാഷയിലും ബാലറ്റ് പേപ്പറും ബാലറ്റ് ലേബലും അച്ചടിക്കും.
ഒട്ടാകെ 36 ഗ്രാമ പഞ്ചായത്തുകളില്‍ 375
വാര്‍ഡുകളില്‍ തമിഴിലും 18 ഗ്രാമ പഞ്ചായത്തുകളില്‍ 228
വാര്‍ഡുകളില്‍ കന്നടയിലും ബാലറ്റ്
പേപ്പര്‍ അച്ചടിക്കും.
ഇതിനൊപ്പം ബ്ലോക്ക് പഞ്ചായത് പരിധിയില്‍ 36 ഡിവിഷനുകളിലും ജില്ലാ പഞ്ചായത്ത് പരിധിയില്‍ 375 വാര്‍ഡുകളിലും തമിഴില്‍ ബാലറ്റും പേപ്പറും ഉണ്ടാവും.
മുനിസിപ്പാലിറ്റി പരിധിയില്‍ മൂന്നു വാര്‍ഡുകളില്‍ തമിഴിലും 38 വാര്‍ഡുകളില്‍ കന്നടയിലും ഇവ അച്ചടിക്കുന്നുണ്ട്. ഇതിനൊപ്പം തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയില്‍ ആകെ രണ്ട് വാര്‍ഡുകളിലാണ് തമിഴ് ബാലറ്റ് പേപ്പറും ലേബലും അച്ചടിക്കുന്നത്.