ശ്രീനു എസ്|
Last Modified വെള്ളി, 12 ഫെബ്രുവരി 2021 (08:31 IST)
നികുതി വെട്ടിക്കുന്നുവെന്നാരോപിച്ച് സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെ എന്‍ഫോഴ്സ്മെന്റ് അന്വേഷണം. ട്വിറ്റര്‍, ഫേസ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ക്കെതിരെയാണ് അന്വേഷണം. നികുതി വെട്ടിച്ച് അനധികൃത സമ്പാദനം നടത്തുന്നെന്നാണ് നിഗമനം. കാര്‍ഷക പ്രക്ഷോഭത്തിന്റെ സാഹചര്യത്തില്‍ അയിരത്തിലധികം അകൗണ്ടുകള്‍ മരവിപ്പിക്കണമെന്ന് കേന്ദ്രം ട്വിറ്ററിനോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് പൂര്‍ണമായും ട്വിറ്റര്‍ നടപ്പാക്കിയിട്ടില്ല. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ട്വിറ്റര്‍ തങ്ങളുടെ നിയമത്തേക്കാളും ഇന്ത്യന്‍ നിയമങ്ങളെ ബഹുമാനിക്കുകയും അനുസരിക്കുകയും ചെയ്യണമെന്ന് കേന്ദ്രം വ്യക്തമാക്കിയിരുന്നു. അമേരിക്കയിലെ കാപ്പിറ്റാള് മന്ദിരത്തില്‍ നടന്നതിനേയും ഡല്‍ഹി ചെങ്കോട്ടയില്‍ നടന്നതിനെയും ട്വിറ്റര്‍ രണ്ടുതരത്തിലാണ് കാണുന്നതെന്നും ആരോപണം ഉയര്‍ന്നിരുന്നു.