ലണ്ടനിലെ കെന്റിൽ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ്, അതിവേഗം വ്യാപിയ്ക്കും, വാക്സിനെയും മറികടക്കും: മുന്നറിയിപ്പ്

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 12 ഫെബ്രുവരി 2021 (07:40 IST)
ലണ്ടൻ: ലണ്ടനിലെ കെന്റിൽ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് കൊവിഡ് വാക്സിൻ പ്രതിരോധത്തെ പോലും മറികടക്കാൻ ശേഷിയുള്ളത് എന്ന് മുന്നറിയിപ്പ്. യുകെ ജനറ്റിക്സ് സർവൈലൻസ് പ്രോഗ്രാം ഡയറക്ടർ ഷാരൺ പീകോക് ആണ് ഈ മുന്നറിയിപ്പുമായി രംഗത്തെത്തിയിരിയ്ക്കുന്നത്. അതിവ്യാപന ശേഷിയുള്ള വൈറസ് ഇതിനോടകം തന്നെ യുകെയിൽ വ്യാപിച്ചതായാണ് റിപ്പോർട്ടുകൾ. ഇത് ലോകത്ത് മുഴുവൻ പടരാൻ സാധ്യത കൂടുതലാണ്. വാക്സിനേഷന്റെ പ്രതിരോധത്തെ മറികടക്കാൻ ഈ വകഭേദത്തിന് സാധിയ്ക്കും എന്നാണ് കരുതപ്പെട്യുന്നത്.

കൊവിഡ് വൈറസിന് നിരവധി വകഭേദങ്ങൾ ഉണ്ടായി എങ്കിലും യുകെയിലെയും ദക്ഷിണാഫ്രിക്കയിലെയും അതിവ്യാപന ശേഷിയുള്ള വൈറസുകളാണ് ലോകത്തിന് ആശങ്കയായി മാറിയത്. എന്നാൽ ഫൈസറിന്റെയും, ആസ്ട്രസെനകയുടെയും വാക്സിനുകൾ ഈ വകഭേദങ്ങൾക്കെതിരെ ഫലപ്രദമാണെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ കെന്റിൽ കണ്ടെത്തിയ വൈറസിനെതിരെ വാക്സിനുകളുടെ പ്രതിരോധം പൂർണഫലം നൽകിയേക്കില്ല എന്നാണ് വിലയിരുത്തൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :