എബോള പടരാന്‍ സാധ്യത ഏറെ, കേരളം ഇപ്പോഴും ഉറക്കത്തില്‍

എബോള, ആഫ്രിക്ക, കേരളം,
ന്യൂഡല്‍ഹി| VISHNU.NL| Last Modified ശനി, 18 ഒക്‌ടോബര്‍ 2014 (08:56 IST)
പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ജനങ്ങളെ കൊന്നൊടുക്കിക്കൊണ്ട് പടര്‍ന്ന് പിടിക്കുന്ന വൈറസിനേ നേരിടാന്‍ കേരളം മുന്‍‌കരുതലുകള്‍ എടുക്കിന്നില്ലെന്ന് ആരോപണം. രോഗം കണ്ടെത്തിയ ഗിനിയ, സിയാറാ ലിയോണ്‍, ലൈബീരിയ, നൈജീരിയ എന്നീ രാജ്യങ്ങളില്‍ അരലക്ഷത്തോളം മലയാളികളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ കണക്കുകള്‍.

ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന മലയാളികളേയും മറ്റ് രാജ്യക്കാരേയും നിരീക്ഷിക്കാനും വേണ്ടത്ര മുന്‍‌കരുതലുകള്‍ എടുക്കാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സംസ്ഥാന ആരോഗ്യ വകുപ്പ് പരിശീലനം നല്‍കിയിട്ടില്ല. രോഗത്തെ ചെറുക്കാന്‍ പതിവ് മട്ടിലുള്ള മുന്‍കരുതല്‍ നിര്‍ദ്ദേശവും വിമാനത്താവളങ്ങളിലെ പരിശോധനയും മാത്രമാണുള്ളത്.

മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കോ, വായുവിലൂടെയോ ഈ രോഗം പകരാറില്ല. രക്തം, ശരീര സ്രവങ്ങള്‍ ഇവയിലൂടെയാണ് രോഗം വ്യാപിക്കുന്നത്. ആഫ്രിക്കന്‍ വംശജര്‍ കേരളത്തിലേക്ക് വരുന്നത് കുറവാണെങ്കിലും പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്ന് എത്തുന്നവരെ വിമാനത്താവളത്തില്‍ തന്നെ പ്രത്യേക നിരീക്ഷണത്തിനും ആവശ്യമെങ്കില്‍ പരിശോധനയ്ക്കും വിധേയമാക്കാനാണ് സംസ്ഥാന ആരോഗ്യവകുപ്പിന്റെ തീരുമാനം. എന്നാല്‍ ഇതെങ്ങനെ നടപ്പിലാക്കുമെന്നാണ് കണ്ടറിയേണ്ടത്.

ലോകത്തെമ്പാടും 4500 പേര്‍ എബോള രോഗം ബാധിച്ച് മരിച്ചു. കൂടുതലും ആഫ്രിക്കയിലാണ് മരണം. 10,000 ലധികം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എബോള പടര്‍ന്നു പിടിക്കുന്നത് ഇതുവരെ നിയന്ത്രിക്കാനായിട്ടില്ലെന്നാണ് ഡോക്ടേഴ്സ് വിത്തൌട്ട് ബോഡേഴ്സ് എന്ന രാജ്യാന്തര മെഡിക്കല്‍ സംഘടന പറയുന്നത്. പ്രതിരോധ വാക്സിനുകള്‍ വികസിപ്പിക്കാനുള്ള ശ്രമങ്ങള്‍ മുന്നേറുമ്പോള്‍, കാനഡയില്‍ എബോള വാക്സിന്‍ മനുഷ്യരിലും പരീക്ഷിച്ചു തുടങ്ങി.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ...

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ
പാകിസ്ഥാന്‍ തെമ്മാടി രാജ്യമെന്ന് ഇന്ത്യ.

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ
Thrissur Pooram: മേയ് ആറിനാണ് തൃശൂര്‍ പൂരം

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ ...

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം
കൂടുതല്‍ മെറ്റബോളിക് റേറ്റ് ഉള്ളവരിലും കാര്‍ബണ്‍ഡേ ഓക്‌സേഡ് കൂടുതല്‍ ...

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്
SSLC Result 2025: മാര്‍ച്ച് മൂന്ന് മുതല്‍ മാര്‍ച്ച് 26 വരെയാണ് ഇത്തവണത്തെ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ...

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും
സമ്പൂര്‍ണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷന്‍ ഇടപാടുകള്‍.

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ ...

നാസയുടെ ബജറ്റില്‍ അടുത്തവര്‍ഷം 600 കോടി ഡോളര്‍ വെട്ടിക്കുറയ്ക്കാനുള്ള നിര്‍ദ്ദേശവുമായി ഡൊണാള്‍ഡ് ട്രംപ്
തീരുമാനം ആധുനിക ചാന്ദ്രയാത്രകളില്‍ ചൈനയ്ക്ക് മുന്‍തൂക്കം നല്‍കുമെന്നാണ് വിദഗ്ധരുടെ ...

മാറ്റം ഉറപ്പിച്ച് ഹൈക്കമാന്‍ഡ്; സുധാകരനു കടുത്ത അതൃപ്തി, ...

മാറ്റം ഉറപ്പിച്ച് ഹൈക്കമാന്‍ഡ്; സുധാകരനു കടുത്ത അതൃപ്തി, കളിച്ചത് സതീശന്‍?
തന്നെ അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കുന്നതില്‍ സുധാകരനു കടുത്ത അതൃപ്തിയുണ്ട്

സഹകരണ ബാങ്കില്‍ 60 ലക്ഷത്തിന്റെ പണയ സ്വര്‍ണ്ണം കവര്‍ന്നതായി ...

സഹകരണ ബാങ്കില്‍ 60 ലക്ഷത്തിന്റെ പണയ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി: സി.പി.എം ബ്രാഞ്ച് സെക്രട്ടറിക്കതിരെ പരാതി
ബാങ്കിന്റെ കച്ചേരിപ്പടവ് ശാഖയില്‍ നടന്ന തിരിമറി സംബന്ധിച്ച് ഇരിട്ടി പോലീസാണ് കേസ് ...

തിരിച്ചടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് രാജ്‌നാഥ് ...

തിരിച്ചടിക്കേണ്ടത് തന്റെ ഉത്തരവാദിത്തമെന്ന് രാജ്‌നാഥ് സിങ്ങ്, റാഫേല്‍ അടക്കമുള്ള പോര്‍വിമാനങ്ങള്‍ സജ്ജം, നിര്‍ദേശം ലഭിച്ചാലുടന്‍ തിരിച്ചടിയെന്ന് വ്യോമ, നാവിക സേനകള്‍
സര്‍ക്കാരിന്റെ നിര്‍ദേശം ലഭിച്ചാലുടന്‍ പാകിസ്ഥാന് കനത്ത തിരിച്ചടി നല്‍കുമെന്ന് ...

തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ ...

തുര്‍ക്കി നാവികസേനയുടെ യുദ്ധക്കപ്പല്‍ പാക്കിസ്ഥാന്‍ തുറമുഖത്ത്
ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായി ഇരിക്കുന്ന സാഹചര്യത്തിലാണ് തുര്‍ക്കി നാവികസേനയുടെ കപ്പല്‍ ...