തൃശൂർ ജില്ലയില്‍ നേരിയ ഭൂചലനം

തൃശൂർ ജില്ലയില്‍ നേരിയ ഭൂചലനം

തൃശൂർ| Rijisha M.| Last Modified ശനി, 29 സെപ്‌റ്റംബര്‍ 2018 (09:04 IST)
തൃശൂർ ജില്ലയില്‍ നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഒരു സെക്കൻഡ് ദൈർഘ്യത്തിൽ ശബ്‌ദത്തോടെ ഇന്നലെ രാത്രി 11.15ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ത്രീവ്രത എത്രയെന്ന് വ്യക്തമായിട്ടില്ല.

തൃശൂര്‍ നഗരത്തില്‍ പാട്ടുരായ്ക്കൽ‍, കണ്ണംകുളങ്ങര, കൂര്‍ക്കഞ്ചേരി, ചിയ്യാരം വിജയമാത പള്ളി, അമ്മാടം, വിയ്യൂര്‍, ലാലൂര്‍, ചേറൂര്‍, ഒല്ലൂര്‍, പൂച്ചട്ടി, പെരിഞ്ചേരി, കോലഴി, മണ്ണുത്തി, ആശാരിക്കാട്, പട്ടാളക്കുന്ന്, അയ്യന്തോൾ, മേഖലകളിലും ഭൂചലനം അനുഭവപ്പെട്ടു.

ഇന്നലെ രാത്രിയിൽ ശക്തമായ മഴ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഇടി മുഴക്കമായിരുന്നു എന്നാണ് ആളുകൾ കരുതിയത്. വീടിന്റെ വാതിലുകള്‍ ശബ്ദത്തോടെ ഇളകുകയും, പാത്രങ്ങള്‍ മറിഞ്ഞു വീഴുകയും ചെയ്തതായി നാട്ടുകാര്‍ പറഞ്ഞു. ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം വ്യക്തമായിട്ടില്ല.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :