അസം, മേഘാലയ, ബിഹാർ, ബംഗാൾ എന്നിവിടങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (12:53 IST)

അസം, മേഘാലയ, ബിഹാർ, എന്നീ സംസ്ഥാനങ്ങളിൽ ഭൂചലനമുണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. രാവിലെ 10.20 ഓടെ ഉണ്ടായ ഭൂചലനം 15 മുതൽ 20 സെക്കൻഡ‍് വരെ നീണ്ടുനിന്നു. റിക്ടർ സ്കെയിലിൽ 5.5 രേഖപ്പെടുത്തിയ ചലനമാണ് ഉണ്ടായത്.
 
അതേസമയം, കശ്മീരിലും രാവിലെ ചെറിയ രീതിയിലുള്ള ചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ആർക്കും പരുക്കുകളൊന്നുമില്ല. 
 
അസമിലെ കൊക്രജാർ നഗരത്തില്‍നിന്ന് രണ്ടു കി.മി അകലെയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഷില്ലോങ്ങിലെ ഭൂചലന ശാസ്ത്രനിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാളിൽ കൊൽക്കത്തയിലും ആറ് വടക്കൻ ജില്ലകളിലും പ്രകമ്പനം അനുഭവപ്പെട്ടതായി ഉദ്യോഗസ്ഥർ അറിയിച്ചു.
 
അതേസമയം, കേരളത്തിൽ പത്തനംതിട്ട ജില്ലയിലും രാവിലെ പത്തിന് നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പ്രളയബാധിതര്‍ക്ക് കുടിവെള്ളവും പാചക വാതകവും സർക്കാർ സൗജന്യമായി നല്‍കണം

പ്രളയബാധിതർക്ക് കുടിവെള്ളവും പാചക വാതകവും സൗജന്യമായി നൽകുന്നതിനായുള്ള നടപടി സര്‍ക്കാര്‍ ...

news

പത്തനംതിട്ടയില്‍ നേരിയ ഭൂചലനം

അടൂര്‍ മേഖലയില്‍ രാവിലെ ചെറിയ തോതില്‍ ഭൂചലനം അനുഭവപ്പെട്ടു. രാവിലെ പത്തിന് അനുഭവപ്പെട്ട ...

news

സർക്കാരിന് തിരിച്ചടി; കരുണ മെഡിക്കൽ കോളജ് ഓർഡിനൻസ് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി

സംസ്ഥാന സര്‍ക്കാരിന്റെ മെഡിക്കല്‍ ഓര്‍ഡിനന്‍സ് സുപ്രീംകോടതി റദ്ദാക്കി. ഓര്‍ഡിനന്‍സ് ...

news

കേരളത്തിന്റെ മുഖത്ത് കാറിത്തുപ്പി പി സി ജോർജ്, പിസിയെന്ന കവലച്ചട്ടമ്പി!- വൈറലാകുന്ന പോസ്റ്റ്

നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപും കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ ...

Widgets Magazine