ജയരാജന്‍ മാപ്പുപറയണം, ആലപ്പാട് സമരത്തില്‍ നാട്ടുകാര്‍ തന്നെ: ചെന്നിത്തല

ഇ പി ജയരാജന്‍, കരിമണല്‍, ആലപ്പാട്, രമേശ് ചെന്നിത്തല, E P Jayarajan, Black Sand, Alappadu, Ramesh Chennithala, E P Jayarajan
തിരുവനന്തപുരം| Last Modified തിങ്കള്‍, 14 ജനുവരി 2019 (17:14 IST)
മലപ്പുറത്തുകാരാണ് ആലപ്പാട് സമരം നടത്തുന്നതെന്ന മന്ത്രി ഇ പി ജയരാജന്‍റെ പ്രസ്താവന അദ്ദേഹം തിരുത്താനും മാപ്പ് പറയാനും തയ്യാറാകണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. സമരം ചെയ്യുന്നത് നാട്ടുകാരാണെന്നും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് മലപ്പുറത്തുകാര്‍ എത്തിയതെന്നും ചെന്നിത്തല വ്യക്തമാക്കി.

മലപ്പുറത്തുകാരാണ് ആലപ്പാട് സമരം ചെയ്യുന്നതെന്ന ജയരാജന്‍റെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. മന്ത്രി മാപ്പ് പറയാന്‍ തയ്യാറാകണം - ചെന്നിത്തല പറഞ്ഞു.

ആലപ്പാട് സന്ദര്‍ശനം നടത്തിയ ചെന്നിത്തല സമരപ്പന്തലിലെത്തി സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്ന് എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നതെന്നും കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കരിമണല്‍ സംസ്കരണം നിര്‍ത്തിയിട്ടില്ലെന്നുമാണ് ഇ പി ജയരാജന്‍ പറഞ്ഞത്.

ആലപ്പാട് 16 കിലോമീറ്റര്‍ കടല്‍ഭിത്തിയുണ്ട്. ബാക്കിയുള്ള പ്രദേശത്താണ് ഖനനം നടക്കുന്നത്. എത്രയോ കാലമായി അവിടെ കരിമണല്‍ സംഭരിക്കുകയും സംസ്കരിക്കുകയും ചെയ്യുന്നു. ഇതുവഴി ഒരു പാട് തൊഴിലവസരവും ഉണ്ടാകുന്നു. സമരം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. ഖനനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാന രഹിതമാണ് - ജയരാജന്‍ പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :