ആലപ്പാട് കരിമണൽ ഖനനം; സിപിഐ സമരക്കാർക്കൊപ്പം, സർക്കാരിനെതിരെ തള്ളി കാനം

Last Modified തിങ്കള്‍, 14 ജനുവരി 2019 (08:27 IST)
ആലപ്പാട്ടെ കരിമണല്‍ ഖനന വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനകീയ വിഷയങ്ങളില്‍ പാര്‍ട്ടി എപ്പോഴും ജനങ്ങള്‍ക്കൊപ്പമായിരിക്കുമെന്ന് അദേഹം പറഞ്ഞു.

ജനങ്ങളെ മറന്നു പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കാനാകുമോയെന്നും കാനം ചോദിച്ചു. കരിമണല്‍ ഖനനത്തിനെതിരെയുള്ള സമരത്തില്‍ ചര്‍ച്ചചെയ്ത് സര്‍ക്കാര്‍ ന്യായമായ പരിഹാരം കണ്ടെത്തണമെന്നും അദേഹം ആവശ്യപ്പെട്ടു.

ആലപ്പാട് കരിമണല്‍ ഖനനവിരുദ്ധ സമരത്തെ തള്ളി മന്ത്രി ഇ.പി ജയരാജന്‍ രംഗത്ത് വന്നിരുന്നു. ഇതിനു പ്രതികരണമെന്നോണമാണ് കാനത്തിന്റെ നിലപാട്. കേരളത്തിന് കടല്‍ തരുന്ന സമ്പത്താണ് കരിമണലെന്നും ഖനനം നിര്‍ത്തിവെയ്ക്കാനാവില്ലെന്നായിരുന്നു മന്ത്രി വ്യക്തമാക്കിയത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :