Last Modified ശനി, 18 ഒക്ടോബര്‍ 2014 (08:57 IST)
ശബരിമല മേല്‍ശാന്തിയായി ഇ എന്‍ കൃഷ്ണദാസ് നമ്പൂതിരിയെ തെരഞ്ഞെടുത്തു. തൃശൂര്‍ പാഞ്ഞാള്‍ സ്വദേശിയാണ്. മാളികപ്പുറം മേല്‍ശാന്തിയായി മാവേലിക്കര സ്വദേശി എസ് കേശവന് നമ്പൂതിരിയെയും തെരഞ്ഞെടുത്തു.
മേല്‍ശാന്തിയായി തെരഞ്ഞെടുക്കപ്പെട്ടത് ഭാഗ്യമെന്ന് കൃഷ്ണദാസ് നമ്പൂതിരി പ്രതികരിച്ചു. രാവിലെ എട്ടു മണിയോടെ സന്നിധാനത്താണ് തെരഞ്ഞെടുപ്പ് നടന്നത്. ഉഷഃപൂജയ്ക്ക് ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ദേവസ്വം അധികൃതരുടെയും ഹൈക്കോടതി നിയോഗിച്ച ദേവസ്വം സ്പെഷ്യല്‍ കമ്മീഷ്ണറുടെയും സാന്നിധ്യത്തിലായിരുന്നു തെരഞ്ഞെടുപ്പ്. ശബരിമല മേല്‍ശാന്തിയാകാന്‍ ഒന്‍പതു പേരുടെയും മാളികപ്പുറത്തേക്ക് അഞ്ചു പേരുടെയും പട്ടികയില്‍ നിന്നായിരുന്നു തെരഞ്ഞെടുപ്പ്. തുലാമാസ പൂജകള്‍ക്കായി ഇന്നലെയാണ് ശബരിമല നട തുറന്നത്. 23ന് നട അടയ്ക്കും.